കോവിഡ് പ്രതിരോധത്തിനായി ഡോ. എൻ. ജയരാജ് MLA ” 31 ദിന ജാഗ്രതാ ചലഞ്ച് ” പ്രഖ്യാപിച്ചു. നാട് രക്ഷപെടുവാൻ കാര്യം മനസ്സിലാക്കി അനുസരിക്കേണ്ടത് പൊതുജനത്തിന്റെ കടമ. ..

കോവിഡ് പ്രതിരോധത്തിനായി  ഡോ. എൻ. ജയരാജ് MLA ” 31 ദിന ജാഗ്രതാ ചലഞ്ച് ” പ്രഖ്യാപിച്ചു.  നാട് രക്ഷപെടുവാൻ കാര്യം മനസ്സിലാക്കി അനുസരിക്കേണ്ടത് പൊതുജനത്തിന്റെ കടമ. ..

കോവിഡ് പ്രതിരോധത്തിനായി ഡോ. എൻ. ജയരാജ് ” 31 ദിന ജാഗ്രതാ ചലഞ്ച് ” പ്രഖ്യാപിച്ചു. നാട് രക്ഷപെടുവാൻ അനുസരിക്കേണ്ടത് പൊതുജനത്തിന്റെ കടമ. ..

കാഞ്ഞിരപ്പള്ളി : കോവിഡ് പ്രതിരോധത്തിന് ഏറ്റവും അത്യാവശ്യം സാമൂഹിക അകലം പാലിക്കുക എന്നതാണെന്ന് സർക്കാരും ആരോഗ്യവകുപ്പും നിരന്തരം ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും, ജനത്തിന് മാതൃകയേവേണ്ട ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യവും, അനാവശ്യമായ ചടങ്ങുകളിൽ പങ്കെടുത്ത് സാമൂഹിക അകലം പാലിക്കാതെ വർത്തിക്കുന്ന കാഴ്ചയാണ് നാട് കണ്ടുകൊണ്ടിരിക്കുന്നത്.

കണ്ടൈൻമെൻറ് സോണിൽ ഉൾപെടെണ്ടിവന്ന പല ജനപ്രതിനിധികളും, സുരക്ഷാ നിയമം അനുസരിച്ച് വീട്ടിൽ അടച്ചുപൂട്ടി കഴിയേണ്ടത്തിനു പകരം, ഒരു സുരക്ഷാ നിയന്ത്രണവും പാലിക്കാതെ നാട്ടിൽ കറങ്ങി നടക്കുന്നത് ജനങ്ങളിൽ ഭീതി ഉളവാക്കിയിരുന്നു. വരനും , പിതാവിനും, സഹോദരനും ഉൾപ്പെടെ നാലുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിച്ചിട്ടും, ആ വിവാഹത്തിൽ പങ്കെടുത്ത് അവരുമായി അടുത്തിടപഴകിയ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പോലും, ആ കാര്യം രഹസ്യമാക്കി വച്ച് പൊതുജനങ്ങൾക്കിടയിൽ സ്വൈരവിഹാരം നടത്തിയത് ഏവരെയും ഞെട്ടിച്ചു. അവരുടെ മാതൃക സ്വീകരിച്ച് പൊതുജനങ്ങളും സുരക്ഷാ മാനദണ്ഡനങ്ങൾ ഉപേക്ഷിച്ച് ഇറങ്ങിയതോടെ നാട്ടിലെ കോവിഡ് പ്രതിരോധം തവിടുപൊടിയായി.

സർക്കാരും, പോലീസും, ആരോഗ്യപ്രവർത്തകരും കോവിഡ് നിയന്ത്രണത്തിന് പെടാപ്പാട് പെടുമ്പോൾ, ചിലരുടെ വിവേകശൂന്യമായ പ്രവർത്തികൾ നാടിന്റെ ആരോഗ്യസുരക്ഷയെ ചെറുതായൊന്നുമല്ല ബാധിച്ചത്.

എന്തായാലും, ഈ വൈകിയ വേളയിലെങ്കിലും കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് കർശനമായി സാമൂഹിക അകലം പാലിക്കുവാൻ തീരുമാനിച്ചത് ജനങ്ങളിൽ ആശ്വാസമുളവാക്കുന്നു. ഓഗസ്റ്റ് 31 വരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സർക്കാർ സംബന്ധമായ പരിപാടികളും മറ്റ് അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങളും ഒഴികെയുള്ള ആൾകൂട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അതിനായി അദ്ദേഹം ” 31 ദിന ജാഗ്രതാ ചലഞ്ച്” പ്രഖ്യാപിച്ചു.

“കൂട്ടം കൂടാൻ ഞങ്ങളില്ല- ഒരുപാട് കാലം -കൂട്ട് കൂടാൻ മോഹമുണ്ട്” എന്ന ആശയവുമായി ആഗസ്റ്റ് 1 മുതൽ 31 വരെയാണ് അദ്ദേഹത്തിന്റെ ചലഞ്ച്. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, പുരോഹിതർ, സമുദായനേതാക്കൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നീ വിഭാഗത്തിൽപ്പെടുന്നവർ പ്രധാനമായും ഈ ചലഞ്ച് എറ്റെടുക്കാവുന്നതാണ് എന്നും അദ്ദേഹം അറിയിക്കുന്നു.

” സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ കഴുകുക ” – കോവിഡ് പ്രതിരോധത്തിന് ഏറ്റവും അനിവാര്യമായ ഈ കാര്യങ്ങൾ ഈ വൈകിയ വേളയിലെങ്കിലും അനുസരിച്ചില്ലെങ്കിൽ വൻദുരന്തം ആയിരിക്കും ഫലം. പാറത്തോട് പഞ്ചായത്തിൽ മാത്രം അറുപതിലേറെ പേർക്കാണ് കോവിഡ് രോഗം പിടികൂടിയത് എന്നറിയുക..