ആശ്വാസ വാർത്ത : മുണ്ടക്കയത്ത് കോവിഡ് ആന്റിജന്‍ പരിശോധന നടത്തിയതിൽ എല്ലാവർക്കും നെഗറ്റീവ്

ആശ്വാസ വാർത്ത :  മുണ്ടക്കയത്ത് കോവിഡ്  ആന്റിജന്‍ പരിശോധന നടത്തിയതിൽ  എല്ലാവർക്കും  നെഗറ്റീവ്


മുണ്ടക്കയം : മുണ്ടക്കയം ടൗണിൽ കഴിഞ്ഞ ദിവസം ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരികരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തി.113 പേരില്‍ നടത്തിയ പരിശോധനയില്‍ എല്ലാം നെഗറ്റീവായി.

മേഖലയില്‍ അതിഥി തൊഴിലാളികളായ ഉത്തരപ്രദേശ് സ്വദേശികളിലാണ് രോഗം കണ്ടത്തിയിരുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലെത്തെ നിലയിലായിരുന്നു ഇവര്‍ താമസിച്ചത്. ഇവരില്‍ രോഗം സ്ഥിരീകരിച്ചതോടെ വ്യാപാരികളടക്കമുളളയാളുകള്‍ ഭീതിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അടിയന്തിരമായി പരിശോധന ഒരുക്കിയത്.

പഞ്ചായത്ത് വളപ്പില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു ഉദ്ഘാടനം ചെയ്തു. കോട്ടയം മൊബൈല്‍ കൊറോണ യൂനിറ്റിലെ ഡോ.സ്‌റ്റെല്ല പരിശോധനക്ക് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാബു, സന്തോഷ് ശര്‍മ്മ, സജി ജോര്‍ജ്, ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.