കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കാഞ്ഞിരപ്പള്ളി സ്വദേശി അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..

കാഞ്ഞിരപ്പള്ളി : പൂർണഗർഭിണിയായ യുവതിക്ക്, പ്രസവത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 12ാം വാർഡ് പട്ടിമറ്റം സ്വദേശിനിയായ യുവതിക്ക് ശനിയാഴ്ചയാണ് കോവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ തിങ്കളാഴ്ച അഡ്മിറ്റ് ആകുവാനായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.

എന്നാൽ ഞായറാഴ്ച ടെസ്റ്റ് പോസറ്റീവ് ആണെന്ന റിസൾട്ട് വന്നതോടെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വഴിക്ക് പ്രസവവേദനയെടുത്തതോടെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ചാണ് പ്രസവം നടന്നത്. ആൺകുഞ്ഞിനാണ് ജന്മം നൽകിയത് .

യുവതിയുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. യുവതിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.