കോട്ടയം ജില്ലയിൽ കോവിഡ് കുതിക്കുന്നു ; വിദേശത്ത് നിന്നെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിക്കും പൊൻകുന്നത്തെ സ്വകര്യ ആശുപത്രിയിലെ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയിൽ കോവിഡ് കുതിക്കുന്നു ; വിദേശത്ത് നിന്നെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിക്കും പൊൻകുന്നത്തെ സ്വകര്യ ആശുപത്രിയിലെ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയിൽ കോവിഡ് കുതിക്കുന്നു ; വിദേശത്ത് നിന്നെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിക്കും പൊൻകുന്നത്തെ സ്വകര്യ ആശുപത്രിയിലെ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി : വിദേശത്തുനിന്നും എത്തി കോട്ടയത്ത് ക്വാറന്റൈനിൽ കഴിയവേ കാഞ്ഞിരപ്പള്ളി സ്വദേശി (31)ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നാട്ടിൽ എത്തുന്നതിനു മുൻപ് രോഗബാധ സ്ഥിരീകരിച്ചതിനാൽ നാട്ടുകാർക്ക് ആശ്വാസമായി.

പൊൻകുന്നം അരവിന്ദ ( KVMS ) ആശുപത്രിയിലെ ജീവനക്കാരിയായ യുവതി (24)ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവാണ് രോഗം സ്ഥിരീകരിച്ച യുവതി. ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്നപള്ളിക്കത്തോട് സ്വദേശിനിയായ യുവതി, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാൽ പരിശോധന നടത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് ഉച്ചയോടെ പരിശോധനഫലം പോസിറ്റാവായി വന്നതോടെ ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ 34 ആശുപത്രി ജീവനക്കാരെ ക്വാറന്റയിനിലാക്കി. രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരി 19-ന് രാവിലെ വരെയാണ് കാഷ് കൗണ്ടറിൽ സേവനമനുഷ്ഠിച്ചത്. ആരോഗ്യവകുപ്പ് അധികൃതരെത്തി ജീവനക്കാരിയുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി.

ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലായ ഭൂരിഭാഗം രോഗികളും ഡിസ്ചാർജ് വാങ്ങി മടങ്ങി. ആശുപത്രിയിൽ എത്തിയ രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നം നേരിട്ടാൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മുൻകരുതലിനായി ആരോഗ്യപ്രവർത്തകർ ആശുപത്രിയിൽ എത്തി ആശുപത്രിയും പരിസരവും അണുവിമുക്തമാക്കി.

ഹരിയാനയില്‍നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനിയുടെയും ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനിയുടെയും രോഗം ഭേദമായി എന്ന സന്തോഷ വാർത്തയും ഇന്നുണ്ട് .

കോട്ടയം ജില്ലയില്‍ ഇന്ന് 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികൾ 113 ആയി.
ഇതുവരെ ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്.

പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികിത്സയിലുള്ളത്.
പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്.
ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 196 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 പേര്‍ രോഗമുക്തരായി.

പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികിത്സയിലുള്ളത്.
പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്.
ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 196 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

 1. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
 2. ജൂണ്‍ 14ന് കുവൈറ്റില്‍നിന്നെത്തി കുമരകത്ത് ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(16). രോഗലക്ഷണങ്ങല്‍ ഉണ്ടായിരുന്നില്ല.
 3. ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(36). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
 4. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 5. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 6. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(37). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 7. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 8. ജൂണ്‍ 22ന് മധുരയില്‍നിന്നെത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാരാപ്പുഴ സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 9. ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 10. ജൂണ്‍ 12ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശി(65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 11. ജൂണ്‍ 21ന് ദുബായില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 12. ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(73). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
 13. ജൂണ്‍ 21ന് ചെന്നൈയില്‍നിന്നെത്തി പാലായിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
 14. ജൂണ്‍ 16ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
 15. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതി(24). ജില്ലിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
 16. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശി(23) രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
 17. ജൂണ്‍ 15ന് ഡല്‍ഹിയില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(27). ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
 18. ജൂണ്‍ 11ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(30). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. 

രോഗമുക്തരായവര്‍

 1. ഹരിയാനയില്‍നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനി
 2. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി