കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയുടെ കുടുംബത്തിലെ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊൻകുന്നം  അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയുടെ കുടുംബത്തിലെ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


പൊൻകുന്നം : കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊൻകുന്നം അരവിന്ദ ( KVMS ) ആശുപത്രിയിലെ ജീവനക്കാരിയുടെ കുടുംബത്തിലെ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

രണ്ട് കുട്ടികൾ, ഭർത്താവ്, ഭർതൃമാതാവ് എന്നിവരെയാണ് ഞായറാഴ്ച ആശുപത്രിയിലാക്കിയത്. ഇവരുടെ ഭർതൃപിതാവ് നേരത്തെ തന്നെ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലാണ്. അതോടെ ഒരേ കുടുബത്തിലെ ആറുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരിൽ ആദ്യം കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഭർതൃപിതാവിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് ഇനിയും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്നത് നാട്ടിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട് .
അവരുടെ താമസ സ്ഥലമായ പള്ളിക്കത്തോട് എട്ടാം വാർഡ് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു .

അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 150 പേരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജീവനക്കാരിയുമായി സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്ന 43 ആശുപത്രി ജീവനക്കാരെ ക്വാറന്റീനിലാക്കിയതിന് പുറമെയാണ് ഇവരുടെ കുടുംബാംഗങ്ങളായ രണ്ടാംഘട്ട പട്ടികയിലുൾപ്പെട്ട 150 പേരെ നിരീക്ഷണത്തിലാക്കിയത്. ആകെ 193 ആൾക്കാരാണിപ്പോൾ പ്രാഥമിക, രണ്ടാംഘട്ട സമ്പർക്ക പട്ടികയിലുള്ളത്. ആശുപത്രിയിലെത്തിയ രോഗികളോ മറ്റുള്ളവരോ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവർ നേരിട്ടുള്ള സമ്പർക്കത്തിൽ ഉൾപ്പെട്ടവരല്ലെന്നും അറിയിച്ചു. അതിനാൽ ആ വിഭാഗത്തിൽ ആരെയും നിലവിൽ നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.