ഒരു സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ പാറത്തോട് പഞ്ചായത്തിൽ 12 പേർക്ക് കോവിഡ് ; ​ഒരു കു​ടും​ബ​ത്തി​ലെ നാ​ലു പേർക്ക് രോഗം സ്ഥിരീകരിച്ച ആ​ന​ക്ക​ല്ല് പൊ​ൻ​മ​ല കണ്ടൈൻറ്മെന്റ് സോണായി പ്രഖ്യാപിച്ചു. കൂ​ട്ടി​ക്ക​ൽ, മണിമല, മുണ്ടക്കയം സ്വദേശികൾക്കും കോവിഡ് ..

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒരു സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ പാറത്തോട് പഞ്ചായത്തിൽ 12 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ മേഖല ആശങ്കയിലായി. ഇടക്കുന്നം കണ്ടൈൻറ്മെന്റ് സോണിലെ ഒരു സന്നദ്ധ പ്രവർത്തകന് കോവിഡ് ബാധിച്ചതോടെ മുൻകരുതലിനായി ആരോഗ്യവകുപ്പ്, മറ്റ് ഒൻപതു സന്നദ്ധ പ്രവർത്തകരോടും സേവനത്തിൽ നിന്നും താത്കാലികമായി ഒരാഴ്ചത്തേക്ക് ഒഴിവാക്കുവാനും, ക്വാറന്റൈനിൽ പ്രവേശിക്കുവാനും നിർദേശം നൽകി. പകരം പുതിയ സന്നദ്ധ പ്രവർത്തകർ സേവനം ഏറ്റെടുത്തു.

കൂ​ടാ​തെ കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​നി (27), ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച ഡ്രൈ​വ​റാ​യ മണിമ​ല സ്വ​ദേ​ശി (43), ‌ഖ​ത്ത​റി​ൽ​നി​ന്ന് 13ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി (55) എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ന​ക്ക​ല്ല് പൊ​ൻ​മ​ല 16ാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ​മു​ണ്ടാ​യ​ത്. ഇ​ന്ന് മു​ത​ൽ ഇ​വി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.