പിടിവിടാതെ കോവിഡ് : കാഞ്ഞിരപ്പള്ളിയിലും, പാറത്തോട്ടിലും, എരുമേലിയിലും, മുണ്ടക്കയത്തും വീണ്ടും കോവിഡ് രോഗബാധ..എല്ലാം സമ്പർക്കത്തിലൂടെ.

പിടിവിടാതെ കോവിഡ് : കാഞ്ഞിരപ്പള്ളിയിലും, പാറത്തോട്ടിലും, എരുമേലിയിലും, മുണ്ടക്കയത്തും വീണ്ടും കോവിഡ് രോഗബാധ..എല്ലാം സമ്പർക്കത്തിലൂടെ.


കാഞ്ഞിരപ്പള്ളി : പാറത്തോട് ഇടക്കുന്നം മേഖലയിൽ ഇന്ന് മൂന്നു കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. ഒപ്പം കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്തും, എരുമേലിയിലും, മുണ്ടക്കയത്തും കോവിഡ് രോഗബാധിതർ വെളിവാക്കപ്പെട്ടു. എല്ലാവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

ഒരേ കുടുബത്തിലെ നാലുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്, കോണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച പാറത്തോട് പതിനാറാം വാർഡ് പൊൻമല മേഖലയിലെ പ്രധാന റോഡായ പൊടിമറ്റം ആനക്കല്ല് റോഡിന്റെ ചില ഭാഗങ്ങൾ പോലീസ് കെട്ടിയടച്ചു. രോഗബാധിതർ താമസിക്കുന്ന ഭാഗത്തു റോഡിൽ കുറച്ചു ദൂരം മാത്രമാണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്. കുറച്ചു ഭാഗം മാത്രം അടച്ചതിൽ ആ ഭാഗത്തു താമസിക്കുന്ന പ്രദേശവാസികൾ പ്രതിഷേധിച്ചു .

കോട്ടയം ജില്ലയില്‍ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 46 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ ആകെ 813 പേര്‍ക്ക് രോഗം ബാധിച്ചു. 417 പേര്‍ രോഗമുക്തരായി.