പാറത്തോട് പഞ്ചായത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി, എരുമേലിയിലും കോവിഡ് രോഗം സ്ഥിരീകരിച്ചു

പാറത്തോട് പഞ്ചായത്തിൽ ഇന്ന് രണ്ട്  പേർക്ക്  കൂടി, എരുമേലിയിലും കോവിഡ് രോഗം സ്ഥിരീകരിച്ചു

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ കുളപ്പുറം മിച്ചഭൂമി കോളനിയിൽ രണ്ടു കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവേ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിക്കപ്പെട്ട സ്ത്രീയുടെ അമ്മയ്ക്കും (47), സഹോദരനുമാണ് (22) ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പാറത്തോട് പഞ്ചായത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 58 ആയി. എരുമേലി എട്ടാം വാർഡ് പാക്കാനം സ്വദേശിനിയ്ക്കും (23) ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ചികിത്സ സംബന്ധമായി കോട്ടയം മെഡിക്കൽ കോളേജിൽ കഴിയവേ നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, കാഞ്ഞിരപ്പള്ളി മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സമ്പർക്കത്തിലൂടെ കോവിഡ് രോഗം പിടിച്ചവരുടെ എണ്ണം നാലായി.

കോട്ടയം ജില്ലയില്‍ ഇന്ന് 28 പേര്‍ രോഗമുക്തരായപ്പോൾ പുതിയതായി 28 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ ഒരാൾ ഒഴികെ ബാക്കി 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്.

കോട്ടയം ജില്ലയില്‍ ഇന്ന് 28 പേര്‍ രോഗമുക്തരായപ്പോൾ പുതിയതായി 29 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍.

ജില്ലയില്‍ 28 പേര്‍ രോഗമുക്തരായി. നിലവില്‍ 561 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1078 പേര്‍ക്ക് രോഗം ബാധിച്ചു. 516 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

1.അതിരമ്പുഴ സ്വദേശിനി(37)

2.അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശി(49)

3.അതിരമ്പുഴ സ്വദേശിനി(80)

4.അതിരമ്പുഴ സ്വദേശി(44)

5.അതിരമ്പുഴ സ്വദേശി(57)

6.അതിരമ്പുഴ സ്വദേശി(49)

7.അയ്മനം സ്വദേശി(60)

8.ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(38)

9.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(65)

10.വാഴപ്പള്ളി വെരൂര്‍ സ്വദേശി(44)

11.വാഴപ്പള്ളി വെരൂര്‍ സ്വദേശി(40)

12.വാഴപ്പള്ളി വെരൂര്‍ സ്വദേശി(48)

13.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(20)

14.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി(38)

15.ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(18)

16.കുഴിമറ്റം സ്വദേശി(45)

17.കാണക്കാരി സ്വദേശി(43)

  1. എരുമേലി (കാഞ്ഞിരപ്പള്ളി) സ്വദേശിനി(23)

19.കിടങ്ങൂര്‍ സ്വദേശിനി(45)

20.കുറിച്ചി സ്വദേശി(34)

21.മരങ്ങാട്ടുപിള്ളി സ്വദേശി(42)

22.നീണ്ടൂര്‍ സ്വദേശി(47)

23.പാറത്തോട് ഇടക്കുന്നം സ്വദേശിനി(47)

24.പാറത്തോട് ഇടക്കുന്നം സ്വദേശി(22)

25.കോട്ടയം പുത്തനങ്ങാടി സ്വദേശി(44)

26.തലയാഴം സ്വദേശി(53)

27.തൃക്കൊടിത്താനം സ്വദേശിയായ എഴുമാസം പ്രായമുള്ള ആണ്‍കുട്ടി.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍:

28.ഒമാനില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ പാറത്തോട് സ്വദേശിനി(68)

29.കര്‍ണാടകത്തില്‍നിന്ന് ജൂലൈ 13ന് പിതാവിനൊപ്പം എത്തിയ വാഴൂര്‍ പുളിക്കല്‍ കവല സ്വദേശിയായ ആണ്‍കുട്ടി(5)