കാഞ്ഞിരപ്പള്ളി താലൂക്കിൽ വീണ്ടും കോവിഡ് : പൊൻകുന്നം സ്വദേശിനിക്കും, കോരുത്തോട് സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചു

കാഞ്ഞിരപ്പള്ളി താലൂക്കിൽ വീണ്ടും  കോവിഡ് : പൊൻകുന്നം സ്വദേശിനിക്കും, കോരുത്തോട് സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചുകാഞ്ഞിരപ്പപ്പള്ളി താലൂക്കിൽ കോവിഡ് പിടിമുറുക്കുന്നു. ഇന്ന് താലൂക്കിൽ രണ്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അബുദാബിയിൽ നിന്നും എത്തിയ പൊൻകുന്നം സ്വദേശിനിക്കും ഡല്‍ഹിയില്‍നിന്നും എത്തിയ കോരുത്തോട് സ്വദേശിനി(23)ക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് .
മെയ് 31ന് അബുദാബിയിൽ നിന്നും എത്തിയ പൊൻകുന്നം സ്വദേശിനി(37), ചങ്ങനാശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഡൽഹിയിൽ നിന്നും ജൂൺ രണ്ടിന് വിമാനത്തിൽ എത്തിയ കോരുത്തോട് സ്വദേശിനി(23), ഹോം ക്വാറന്റൈൻനിൽ കഴിയുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു