ഇന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് : ഡൽഹിയിൽ നിന്നും നാട്ടിൽ എത്തിയ എരുമേലി സ്വദേശിനി(31)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് :  ഡൽഹിയിൽ നിന്നും  നാട്ടിൽ എത്തിയ  എരുമേലി സ്വദേശിനി(31)യ്ക്ക്  കോവിഡ് സ്ഥിരീകരിച്ചു

എരുമേലി : ഇന്നലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ ഭീതി വിട്ടുമാറുന്നതിന് മുൻപ്, ഇന്നും പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു. ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിനി(31) യ്ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് . എരുമേലി വാഴക്കാല ഭാഗത്തു താമസിക്കുന്ന യുവതി, ഡൽഹിയിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു.

തുടർന്ന് ഹോം ക്വാറന്‍റയിനില്‍ കഴിയവേ, രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്, ഏതാനും ദിവസങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയിരുന്നു. റിസൾട്ട് പോസറ്റീവ് ആണെന്നുള്ള അറിയിപ്പ് ഇന്നാണ് ലഭിച്ചത്. തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ സാമ്പിൾ പോസിറ്റീവ് ആയതിനെ തുടർന്ന്, യുവതിക്കൊപ്പം ഡൽഹിയിൽ നിന്നും എത്തിയ മാതാപിതാക്കളുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചു. ഇന്നലെ പൊൻകുന്നം സ്വദേശിനിയ്ക്കും, കോരുത്തോട് സ്വദേശിനിയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.