എലിക്കുളത്ത് കോവിഡ് ; മുംബൈയിൽ നിന്നെത്തിയ ബാലികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എലിക്കുളത്ത് കോവിഡ് ; മുംബൈയിൽ നിന്നെത്തിയ ബാലികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പൊൻകുന്നം : നാടാകെ കോവിഡ് ബാധ പടരുന്നു. മെയ് 28ന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എലിക്കുളം ഉരുളികുന്നം സ്വദേശിനിയായ 12 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി നാട്ടിൽ എത്തിയത്. മാതാപിതാക്കളുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് രോഗം പടരുകയാണെങ്കിലും പൊതുജനങ്ങൾ അത് കാര്യമായിട്ടെടുത്തിട്ടില്ല എന്നതാണ് പരിതാപകരമായ അവസ്ഥ. കോരുത്തോട്, വെളിച്ചിയാനി, പാറത്തോട്, എരുമേലി, പൊൻകുന്നം, ചിറക്കടവ്, മണിമലയ്ക്കടുത്തുള്ള പ്ലാച്ചേരി മുതലായ സ്ഥലങ്ങളിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചുവെങ്കിലും, സാമൂഹിക അകലം പാലിക്കുന്നതിലും, മാസ്ക് ശരിയായി ധരിക്കുന്നതിലും പൊതുജനങ്ങൾ ശ്രദ്ധിക്കുന്നില്ല. കാഞ്ഞിരപ്പള്ളി താലൂക്കിൽ റിപ്പോർട്ട് ചെയ്ത കേസുകൾ എല്ലാം തന്നെ, വിദേശത്തു നിന്നും വന്നവരോ , മറ്റു സംസ്ഥാങ്ങളിൽ നിന്നും വന്നവരോ മാത്രം ആണെന്നുള്ളത് ആശ്വാസ വാർത്തയാണ്. സമ്പർക്കത്തിലൂടെ മേഖലയിൽ ആർക്കും രോഗബാധ ഉണ്ടായിട്ടില്ല.

മെയ് 25ന് മഹാരാഷ്ട്രയില്‍നിന്ന് വന്ന പാറത്തോട് വെളിച്ചിയാനി സ്വദേശിനി(31)ക്ക് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയെന്നതും ശുഭവാർത്തയാണ്.