വീണ്ടും കോവിഡ് ; മുണ്ടക്കയം അമരാവതി സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

വീണ്ടും കോവിഡ് ; മുണ്ടക്കയം അമരാവതി സ്വദേശിയ്ക്ക്  കോവിഡ് സ്ഥിരീകരിച്ചു


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ ദിനം പ്രതി കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ജൂണ്‍ നാലിന് ചെന്നൈയിൽ നിന്നെത്തിയ മുണ്ടക്കയം അമരാവതി സ്വദേശി(23) ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി. വീട്ടിൽ ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ മെയ് 18ന് അബുദാബിയില്‍നിന്നെത്തിയ ചിറക്കടവ് തെക്കേത്തുകവല സ്വദേശിനി(54) രോഗവിമുക്തയായി എന്ന ശുഭവാർത്തയും ഒപ്പമുണ്ട്. ഇന്ന് കോട്ടയം ജില്ലയിൽ ലഭിച്ച 119 പരിശോധനാഫലങ്ങളില്‍ മൂന്നെണ്ണം പോസിറ്റീവും 116 എണ്ണം നെഗറ്റീവുമാണ്. വിദേശത്തുനിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(58), ജൂണ്‍ നാലിന് ചെന്നെയില്‍നിന്നെത്തിയ മുണ്ടക്കയം സ്വദേശി(23), മെയ് 29ന് മുംബൈയില്‍നിന്നെത്തിയ ടിവിപുരം സ്വദേശി(33) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.