മുണ്ടക്കയം മേഖലയിൽ നിന്നും മൂന്നുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് കോരുത്തോട്ടിൽ രണ്ടും, പാലൂർകാവിൽ ഒന്നും ..

മുണ്ടക്കയം മേഖലയിൽ നിന്നും മൂന്നുപേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു; ഇന്ന്  കോരുത്തോട്ടിൽ  രണ്ടും, പാലൂർകാവിൽ ഒന്നും ..


മുണ്ടക്കയം : ഇന്ന് കോരുത്തോട് പ്രദേശത്ത് രണ്ടുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, കോരുത്തോട് മേഖലയിൽ ആകെ കേസുകളുടെ എണ്ണം അഞ്ചായി . മുണ്ടക്കയത്തിനടുത്തുള്ള പാലൂർകാവ് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു .

നേരത്തെ കോവിഡ് സ്ഥിരീകരിച്ച കുവൈത്തിൽ നിന്നും നാട്ടിലെത്തിയ കോരുത്തോട് പള്ളിപ്പടി സ്വദേശിയായ യുവാവിന്റെ മാതാപിതാക്കൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പാലൂർകാവിൽ ഹൈദ്രാബാദിൽ നിന്നെത്തിയ യുവ ഡോക്ടറിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൈദ്രാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻ്റെ ഭാര്യ, മകൾ മാതാപിതാക്കൾ സഹോദരൻ എന്നിവരും നിരീക്ഷണത്തിലാണ്.

കോട്ടയം ജില്ലയില്‍ ഇന്ന് പത്തു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. വിദേശത്തുനിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 56 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

  1. മുംബൈയില്‍നിന്നും ജൂണ്‍ എട്ടിന് ട്രെയിനില്‍
    എത്തിയ പാമ്പാടി സ്വദേശി(40). പാമ്പാടിയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായത്.
  2. മുംബൈയില്‍നിന്ന് ജൂണ്‍ നാലിന് ട്രെയിനില്‍ എത്തി കങ്ങഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  3. അബുദാബിയില്‍നിന്നും ജൂണ്‍ നാലിന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  4. ജൂണ്‍ ഏഴിന് തൂത്തുക്കുടിയില്‍നിന്നും കാറില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(23). ഗര്‍ഭിണിയായ ഇവര്‍ക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിക്കുകയായിരുന്നു.
  5. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ എട്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.
  6. അബുദാബിയില്‍നിന്നും ജൂണ്‍ ആറിന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാലം സ്വദേശി(55). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  7. മസ്കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ ശാന്തിപുരം സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  8. ദുബായില്‍നിന്നും ജൂണ്‍ നാലിന് എത്തി തെള്ളകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചങ്ങനാശേരി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  9. കോരുത്തോട് സ്വദേശി(61). ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ പിതാവ്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.
  10. കോരുത്തോട് സ്വദേശിനി(55). ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ മാതാവ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.