ചിറക്കടവ്‌ ചെറുവള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; പൊൻകുന്നം ടൗണിൽ സന്ദർശനം നടത്തിയ കടകൾ അടപ്പിച്ചു ; പത്തോളം പേർ നിരീക്ഷണത്തിൽ..വീടിന്റെ സമീപ പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കി. എരുമേലി സ്വദേശിനിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

പൊൻകുന്നം : മുംബൈയിൽ നിന്നെത്തി പൊൻകുന്നം ബസ് സ്റ്റാന്റിന്റെ അടുത്തുള്ള ലോഡ്ജിൽ 7 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം വീട്ടിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ ചെറുവള്ളി സ്വദേശിയ്ക്ക് (53 ) കോവിഡ് സ്ഥിരീകരിച്ചതോടെ, പൊൻകുന്നം ടൗൺ നിവാസികളും ചെറുവള്ളി നിവാസികളും പരിഭ്രാന്തിയിലായി. വീട്ടിലും ലോഡ്ജിലുമായി പതിനാലു ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ അദ്ദേഹം മുംബെയില്‍ നിന്നും വിമാനത്തില്‍ ജൂൺ ഒന്നിന്‌ നാട്ടിലെത്തിയതാണ്.

ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശിനി (28) ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

പൊന്‍കുന്നത്ത് ഏഴ് ദിവസത്തെ ക്വാറയ്ന്റയിന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം, ബാക്കി ഏഴു ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയത് ചെറുവള്ളിയിലെ സ്വന്തം വീട്ടിലായിരുന്നു. ക്വാറന്റൈൻ കാലാവധിക്ക് ശേഷം രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അദ്ദേഹം, കഴിഞ്ഞ ദിവസങ്ങളിൽ പൊൻകുന്നം ടൗണിൽ ചില കടകളിൽ സന്ദർശിച്ചതായി വിവരം കിട്ടിയതോടെ, മുന്‍കരുതലിന്റെ ഭാഗമായി ആ കടകൾ അടയ്ക്കുവാൻ പോലീസ് നിർദേശം നൽകി. ചെറുവള്ളിയിൽ രോഗിയുടെ വീടിന് സമീപം അര കിലോമീറ്റർ ഭാഗം കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കഴിഞ്ഞ ദിവസം പൊൻകുന്നത്ത് പെട്രോൾ പമ്പിന് സമീപമുള്ള സോളാർ എന്ന ഗൃഹനിർമാണ സാമഗ്രികളുടെ വിൽപ്പനശാലയിൽ എത്തിയിരുന്നു. അതിനാൽ ഇവിടത്തെ ജീവനക്കാരായ അഞ്ചുപേരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. കട നാലുദിവസത്തേക്ക് അടച്ചിടും. അതിന് ശേഷം ഇവരുടെ മറ്റൊരു കടയിലെ ജീവനക്കാരെ ഉപയോഗിച്ച് കട പ്രവർത്തിക്കും.

സമീപമുള്ള ഒരു മൊബൈൽ ഫോൺ കടയിൽ എത്തിയിരുന്നെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ആ കടയും അടപ്പിച്ചു. . ശുചീകരണത്തിന് ശേഷം അടുത്ത ദിവസം തുറക്കാൻ അനുമതി നൽകി. തെക്കേത്തുകവലയിൽ ഒരു കടയിൽ എത്തിയിരുന്നെങ്കിലും സമ്പർക്ക് സാധ്യതയില്ലാത്തതിനാൽ പ്രശ്‌നമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രോഗിയുടെ കുടുംബാംഗങ്ങൾ മൂന്നുപേരോടും രോഗി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറും സമ്പർക്കമുണ്ടായ മേസ്തിരിപ്പണിക്കാരനും ഉൾപ്പെടെയാണ് പത്തുപേർ നിരീക്ഷണത്തിലായത്.