കൂവപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാട്ടിൽ എത്തുന്നതിനു മുൻപ് രോഗം സ്ഥിരീകരിച്ചതിനാൽ ഭീതി ഒഴിവായി.

കൂവപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാട്ടിൽ എത്തുന്നതിനു മുൻപ് രോഗം സ്ഥിരീകരിച്ചതിനാൽ ഭീതി ഒഴിവായി.


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പപ്പള്ളി മേഖലയിൽ നിന്നും വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂവപ്പള്ളി സ്വദേശിക്കാണ് (33 ) രോഗം സ്ഥിരീകരിച്ചത് . തെലുങ്കാനയില്‍നിന്നും ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ജൂണ്‍ 13 നാണ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിൽ എത്തിയത്. . ഗൃഹനാഥന് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാൽ, കുടുബസമേതം കുമരകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. എല്ലവരും വെവ്വേറെ മുറികളിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ടെസ്റ്റിൽ ഒരാൾക്ക് മാത്രമാണ് കോവിഡ് പോസറ്റീവ് ആയത്. കുടുംബാംഗങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല.

കോട്ടയം ജില്ലയില്‍ ഇന്ന് 7 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് :

  1. ഹൈദരാബാദില്‍നിന്ന് ജൂണ്‍ ഒന്‍പതിന് വന്ന് പാലായിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുറവിലങ്ങാട് സ്വദേശിനി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  2. കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് വന്ന് ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  3. രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിയുടെ ഭാര്യ(48). സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  4. കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് വന്ന് കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(46). രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  5. കുവൈറ്റില്‍നിന്നും ജൂണ്‍ 18ന് എത്തിച്ചേര്‍ന്ന ചങ്ങനാശേരി സ്വദേശി(30). വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  6. ഡല്‍ഹിയില്‍നിന്നും വിമാനത്തില്‍ ജൂണ്‍ 16ന് വന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈക്കം സ്വദേശി(54). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  7. തെലുങ്കാനയില്‍നിന്നും ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ജൂണ്‍ 13ന് വിമാനത്തില്‍ എത്തി കുമരകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി(33). രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല