എലിക്കുളത്ത് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതൻ കുര്‍ബാനയില്‍ പങ്കെടുത്തു : എലിക്കുളം ഉണ്ണിമിശിഹാ പള്ളി അടച്ചു ഇടവക വികാരി അടക്കം നിരവധി പേർ ക്വാറന്റീനില്‍..

എലിക്കുളത്ത് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതൻ കുര്‍ബാനയില്‍ പങ്കെടുത്തു : എലിക്കുളം ഉണ്ണിമിശിഹാ പള്ളി അടച്ചു   ഇടവക വികാരി അടക്കം നിരവധി  പേർ ക്വാറന്റീനില്‍..

എലിക്കുളത്ത് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതൻ കുര്‍ബാനയില്‍ പങ്കെടുത്തു : എലിക്കുളം ഉണ്ണിമിശിഹാ പള്ളി അടച്ചു
ഇടവക വികാരി അടക്കം നിരവധി പേർ ക്വാറന്റീനില്‍..

എലിക്കുളം : എലിക്കുളം പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷം. ഞായറാഴ്ച പഞ്ചായത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എലിക്കുളം ഉണ്ണിമിശിഹാ പള്ളിയില്‍ കഴിഞ്ഞ ദിവസം വി.കുര്‍ബാനയില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാൽ
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പള്ളിയിൽ എത്തിയവർക്ക് ജാഗ്രത നിർദേശം നൽകി. ഇടവക വികാരി അടക്കം നിരവധി പേർ പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എലിക്കുളം ഉണ്ണിമിശിഹാ പള്ളിയില്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള വി.കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല എന്നറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പള്ളി അണുവിമുക്തമാക്കി. ഈ ആഴ്ച അവസാനം എലിക്കുളം ഉണ്ണിമിശിഹാ പള്ളി പാരീഷ് ഹാളില്‍ കോവിഡ് പരിശോധന നടത്തും.

എലിക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ കുടുംബത്തിലെ അമ്മയും ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബാംഗങ്ങളാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേര്‍. ബാക്കി നാല് പേര്‍ കൂരാലി സ്വദേശികളാണ്.