രണ്ടു ദിവങ്ങൾക്കുള്ളിൽ 15 പേർക്ക് കോവിഡ് രോഗബാധ : എരുമേലി നേർച്ചപ്പാറ വാർഡ് അടച്ചു.

രണ്ടു ദിവങ്ങൾക്കുള്ളിൽ 15 പേർക്ക് കോവിഡ് രോഗബാധ :  എരുമേലി നേർച്ചപ്പാറ വാർഡ് അടച്ചു.


എരുമേലി : രണ്ടു ദിവങ്ങൾക്കുള്ളിൽ 15 പേർക്ക് കോവിഡ് രോഗബാധ ഉണ്ടായതോടെ എരുമേലി നേർച്ചപ്പാറ വാർഡ് അടച്ചു. തലേ ദിവസം വെറും നാല് പേർക്ക് കോവിഡ് ഉണ്ടായിരുന്ന എരുമേലിയിലെ നേർച്ചപ്പാറ വാർഡിൽ ഒറ്റ ദിവസത്തിനുള്ളിൽ അത് 15 ആയി മാറുകയായിരുന്നു. ജില്ലാ കളക്ടർ കണ്ടൈൻമെൻറ് സോൺ ആയി വാർഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച 15 പേരിലേക്ക് രോഗബാധ പടർന്നതോടെ അടിയന്തിരമായി പോലീസ് വാർഡ് അടയ്ക്കുകയായിരുന്നു.

അതിന്റെ ഭാഗമായി നേർച്ചപ്പാറ വാർഡിന്റെ പ്രവേശന കാവടങ്ങളായ പ്രിയങ്ക പടി, ബസ്റ്റാന്റ് മുകൾ റോഡ്, സെൻറ് തോമസ് സ്കൂൾ പടി , ചരള റേഷൻ കട പടി, മലയിൽ കോളനി പടി എന്നിവ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു….

നേർച്ചപ്പാറ വാർഡിൽ കോവിഡ് പടർന്നതിന്റെ ഉറവിടം ഒരു തമിഴ് നാട്ടുകാരനായ ക്രയിൻ ഒപ്പറേറ്റർ ആണെന്നും ഇയാൾ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഈ വാർഡിൽ താമസിച്ചിരുന്നുവെന്നും കോവിഡ് ബാധിതനായ ഇയാൾക്കൊപ്പം കഴിഞ്ഞവരാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളെന്നും നാട്ടുകാരനും ക്രയിൻ ഉടമ പറയുന്നു.