പാറത്തോട് പഞ്ചായത്തിൽ വീണ്ടും കോവിഡ്; പന്ത്രണ്ടാം വാർഡിലെ കുളപ്പുറം സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു കോവിഡ് കേസുപോലും കാഞ്ഞിരപ്പള്ളി താലൂക്കിൽ റിപ്പോർട്ട് ചെയ്യാതിരുന്നതിന്റെ ആശ്വാസം താൽക്കാലികം മാത്രമായി. പാറത്തോട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ കുളപ്പുറം മിച്ചഭൂമി കോളനിയിൽ ഒരു കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ പാറത്തോട് പഞ്ചായത്തിൽ പലപ്പോഴായി രോഗബാധ ഏറ്റവരുടെ എണ്ണം അറുപത്തിമൂന്നായി.

പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവേ പത്തു ദിവസങ്ങൾക്കു മുൻപ് കോവിഡ് രോഗബാധയേറ്റ സ്ത്രീയുടെ പിതാവിനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സ്ത്രീയുടെ അമ്മയ്ക്കും സഹോദരനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു കുടുബത്തിലെ നാലുപേർക്ക് രോഗബാധ ഉണ്ടായിരിക്കുകയാണ്. അവരിൽ രണ്ടുപേർ നെഗറ്റീവ് ആയി തിരിച്ചെത്തുകയും ചെയ്തു. മകൾക്കു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് , ഇപ്പോൾ രോഗം സ്ഥിരീകരിച്ചയാൾ കുളപ്പുറത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ സമ്പർക്കപട്ടിക തയ്യാറാക്കികൊണ്ടിരിക്കുകയാണ്.