പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ഒരു ജീവനക്കാരിക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ഒരു  ജീവനക്കാരിക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ഒരു ജീവനക്കാരിക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

പൊൻകുന്നം : അരവിന്ദ ആശുപത്രിയിലെ കാഷ്‌കൗണ്ടറിലെ ഒരു ജീവനക്കാരിക്കും, അവരുടെ കുടുബത്തിലെ മറ്റ് അഞ്ചുപേർക്കും കഴിഞ്ഞ കഴിഞ്ഞ മാസം 26-ന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ആശുപത്രിയിലെ 45 ജീവനക്കാർ ഉൾപ്പെടെ നിരവധി പേരെ ക്വാറന്റൈനിൽ ആക്കുകയും, നിരീക്ഷത്തിൽ ആക്കുകയും ചെയ്തിരുന്നു.

ഭാഗികമായി അടച്ചിരുന്ന ആശുപത്രി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും പ്രവർത്തനമാരംഭിച്ചിരുന്നു. എന്നാൽ ഇന്ന് അരവിന്ദ ആശുപത്രിയിലെ ഒരു ജീവനക്കാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം വീണ്ടും താത്ക്കാലികമായി നിർത്തിവെച്ചു. ആശുപത്രിയിലെ ഫാർമസി ജീവനക്കാരി പൊൻകുന്നം സ്വദേശിനി(35)യുടെ പരിശോധനഫലമാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോൾ രോഗബാധ കണ്ടെത്തിയ ജീവനക്കാരി നിരീക്ഷണത്തിലായിരുന്നില്ല. ഇവർ ബുധനാഴ്ച വരെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. അതിനാൽ തന്നെ നിരവധി പേരുമായി നേരിട്ടുള്ള സമ്പർക്കത്തിന് സാധ്യതയുണ്ട് .

കഴിഞ്ഞ മാസം 26-ന് ആശുപത്രിയിലെ കാഷ്‌കൗണ്ടറിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. അന്ന് ആശുപത്രിയിലെ 45 ജീവനക്കാരെ പ്രാഥമിക സമ്പർക്ക പട്ടികയിലുൾപ്പെടുത്തി ക്വാറന്റീനിലാക്കിയിരുന്നു.

ആശുപത്രിയിലെ ഒരു ജീവനക്കാരിക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം 45 ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ക്വാറന്റീനിലായിരുന്നുവെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സമൂഹവ്യാപനമുണ്ടോയെന്നറിയാൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ റാൻഡം പരിശോധനയിലാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇല്ലാതിരുന്ന ജീവനക്കാരിക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിനാൽ മുഴുവൻ ജീവനക്കാരോടും ക്വാറന്റീനിൽ കഴിയാൻ ആശുപത്രി അധികൃതർ നിർദേശിച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു.