കോവിഡ്19 ഭീഷണി.. ഇനി കർശന നിയന്ത്രണങ്ങൾ .. കോട്ടയം ഉൾപ്പെടെ കേരളത്തിലെ ഏ​ഴു ജി​ല്ല​ക​ൾ സ​മ്പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും

കോവിഡ്19 ഭീഷണി.. ഇനി കർശന നിയന്ത്രണങ്ങൾ .. കോട്ടയം ഉൾപ്പെടെ കേരളത്തിലെ  ഏ​ഴു ജി​ല്ല​ക​ൾ സ​മ്പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടും

കോവിഡ് 19 സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകൾ ഉൾപ്പെടെ രാജ്യത്താകെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. പത്തനംതിട്ട, കാസർകോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകളാണ് കേരളത്തിൽ അടയ്ക്കുന്നത്. ഈ ജില്ലകളിൽ അവശ്യസർവീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. ഭക്ഷ്യസാധനങ്ങളും മരുന്നുകളും ആവശ്യവസ്തുക്കളും ലഭ്യമാക്കും. തെരെഞ്ഞെടുത്ത കടകളിൽ വ്യാപാരം അനുവദിക്കും. പൊതുഗതാഗതം നിർത്തിവച്ചേക്കും.. സ്വകാര്യ വാഹനങ്ങളിലെ യാത്ര അനുവദിക്കും. അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ചു ചേരുന്നത് അനുവദിക്കില്ല. വൈറസ് വ്യാപനം തടയുവാൻ ജനങ്ങൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കുവാനാണ് ഇത്തരം നടപടി .