കോ​വി​ഡ് 19 : നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​ വിഴുക്കിത്തോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

കോ​വി​ഡ് 19 : നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​ വിഴുക്കിത്തോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.


കാഞ്ഞിരപ്പള്ളി : കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യേ​റ്റി വ്യാ​പി​ക്കു​ന്ന​തി​നി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​ വിഴുക്കിത്തോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വിഴുക്കിത്തോട് നെടുമാവ് വീട്ടിൽ സുരേന്ദ്രന് എതിരെയാണ് പോലീസ് കേസെടുത്തത് . സുരേന്ദ്രന്റെ ഭാര്യ 16 നാണ് ഖത്തറിൽ നിന്നും തിരിച്ചു നാട്ടിലേക്ക് വന്നത്. വിദേശത്തുനിന്നും വന്നവർ കർശനമായും 14 ദിവസങ്ങൾ സ്വന്തം വീട്ടിൽ ക്വാറന്റൈൻ പാലിക്കണമെന്ന കർശന നിർദേശം എയർപോർട്ടിൽ നിന്നും അധികാരികൾ നൽകിയിരുന്നു. ഒപ്പം വീട്ടിൽ താമസിക്കുന്നവരും 14 ദിവസത്തേക്ക് പുറത്തുള്ളവരുമായി അടുത്തുള്ള സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട് .

എന്നാൽ സുരേന്ദ്രൻ അമ്പലത്തിലും, പട്ടണത്തിലുമൊക്കെ പല തവണ പോയത് കണ്ട നാട്ടുകാർ ആരോഗ്യവകുപ്പിനെയും. പോലീസിനിയെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിട്ടും അതു വകവയ്ക്കാതെ സുരേന്ദ്രൻ പിന്നെയും പൊതുജനങ്ങൾക്കിടയിൽ കറങ്ങിനടക്കുന്നുവെന്നറിഞ്ഞ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു . മനഃപൂർവം പകർച്ചവ്യാധി പൊതുജങ്ങൾക്കിടയിൽ പരത്തുവാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.

സുരേന്ദ്രന്റെ ക്വാറന്റൈൻ കാലാവധി തീർന്നാലുടൻ സുരേന്ദ്രന് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വിദേശത്തുനിന്നും എത്തിയവർ പോലീസിന്റെ സൂക്ഷ്മ നിരീക്ഷത്തിലാണ്. നിയമം തെറ്റിച്ചു നടക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനാണ് പോലീസിന്റെ തീരുമാനം.