കൊറോണയെ പിടിച്ചുകെട്ടാൻ നാടെങ്ങും ജാഗ്രതയിൽ…

കൊറോണയെ പിടിച്ചുകെട്ടാൻ നാടെങ്ങും ജാഗ്രതയിൽ…


കാഞ്ഞിരപ്പള്ളി : സർക്കാരിന്റെ ബ്രേക്ക്‌ ദി ചെയിൻ സംരഭം അതിന്റെ പൂർണ അർത്ഥത്തിൽ ഏറ്റെടുത്ത പൊതുജനം പൊതുസ്ഥലങ്ങളിൽ കൈകഴുകി തങ്ങളെത്തന്നെ ശുചീകരിച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ഹാൻഡ് വാഷ് സൗകര്യം സ്കൂൾ വിദ്യാർത്ഥികൾ അടക്കം പൊതുജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് . കൈകൾ കഴുകുന്നതിലൂടെ തങ്ങൾക്കു രോഗം വരാതെ നോക്കുവാനും, മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കുവാനും സാധിക്കുന്നു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വലിയ ടാങ്കിൽ വെള്ളവും, ഒപ്പം ടാപ്പുകളൂം, വാഷ് ബസിനും, ലിക്വിഡ് സോപ്പും വച്ചിട്ടുണ്ട് . സ്റ്റാൻഡിൽ എത്തുന്നവരിൽ ഭൂരിഭാഗം പേരും അത് ഉപയോഗിക്കുന്നുമുണ്ട് . കാത്തിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി പൊതുജനങ്ങൾക്കു മനസ്സിലായി തുടങ്ങിയെങ്കിലും, പലരും ഇപ്പോഴും അലംഭാവം കാണിക്കുന്നുവെന്നതാണ് പ്രധാന പ്രശ്നം.