മെംബർഷിപ്പ് വർധന: സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി വിഭജിച്ചു

കാഞ്ഞിരപ്പള്ളി: മെംബർഷിപ്പിന്റെ വർധനവിനെ തുടർന്ന് സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി വിഭജിച്ചു.കാഞ്ഞിരപ്പള്ളി ടൗൺ, കാഞ്ഞിരപ്പള്ളി നോർത്ത് എന്നീ പേരുകളിലാണ് ലോക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
ടി കെ ജയനെ കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സെക്രട്ടറിയായും വി എൻ രാജേഷിനെ കാത്തിരപ്പള്ളി നോർത്ത് ലോക്കൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ആനക്കല്ല് മേരി മാതാ ഓഡിറ്റോറിയത്തിൽ ചേർന്ന ലോക്കൽ ജനറൽ ബോഡി യോഗത്തിലാണ് വിഭജനം നടത്തിയത്.യോഗത്തിൽ പി കെ നസീർ അധ്യക്ഷനായി. പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ, അഡ്വ: പി ഷാനവാസ്, കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി ,ഷമീം അഹമ്മദ് എന്നിവർ സംസാരിച്ചു.