ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ നടപ്പാത കുത്തിപ്പൊളിച്ചത് സി.പി. ഐ. (എം) തടഞ്ഞു കൊടിനാട്ടി

ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ  നടപ്പാത കുത്തിപ്പൊളിച്ചത് സി.പി. ഐ. (എം) തടഞ്ഞു കൊടിനാട്ടി

.
മുണ്ടക്കയം: പൂഞ്ഞാര്‍- എരുമേലി സംസ്ഥാന പാതയിലെ നടപ്പാത ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ തന്നെ കേബിളിടാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുത്തിപ്പൊളിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

കോസ് വേ പാലം മുതല്‍ പാതയുടെ വലത് ഭാഗത്തെ നടപ്പാത ബി.എസ്.എന്‍.എല്‍ കേബിളിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് കോണ്‍ക്രീറ്റ് നടപ്പാത കുത്തിപ്പൊളിച്ചത്. അഞ്ചൂറ് മീറ്ററോളം ദൂരം കുത്തിപ്പൊളിച്ചു.പൊളിക്കുന്നതിന് അനുമതി നല്‍കിയ അധികാരികള്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കിയാല്‍ മാത്രമെ പിരിഞ്ഞ് പോകുകയൊള്ളു എന്ന നിലപാടില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉറച്ച് നിന്നതോടെ ജോലി നിര്‍ത്തിവെച്ചു.

വെറും ആറു മാസങ്ങള്‍ ക്ക് മുൻപാണ്‌ നടപ്പാത ലോകനിലവാരത്തില്‍ ടാര്‍ ചെയ്ത് പാതയുടെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്തത്.

2-web-cpi-opposed-road-work

3-web-cpi-oposed-road-work

5-web-cpi-opposed-road-work

1-web-cpi-opposed-road-work