സ്വന്തമായി വീടില്ലാതിരുന്ന മണിക്ക് വീടൊരുക്കി സിപിഐ (എം) സ: വി എൻ വാസവൻ വീടിന്റെ താക്കോൽ കൈമാറി.

സ്വന്തമായി വീടില്ലാതിരുന്ന മണിക്ക് വീടൊരുക്കി സിപിഐ (എം)  സ: വി എൻ വാസവൻ വീടിന്റെ താക്കോൽ കൈമാറി.

പൊൻകുന്നം :- കേരളത്തിലെ എല്ലാ ലോക്കൽ കമ്മറ്റികളും നിർദ്ധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകണമെന്ന് തീരുമാനത്തിന്റെ ഭാഗമായി സിപിഎം പൊൻകുന്നം ലോക്കൽ കമ്മറ്റി കോയിപ്പള്ളിയിൽ മണിക്ക് വീട് നിർമ്മിച്ച് നൽകി. അംഗപരിമിതനായ മണിക്ക് സിപിഐ എം പൊൻകുന്നം ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി. 24-ാം വയസ്സിൽ ഇരു കാലുകളുടെയും ശേഷി നഷ്ടപ്പെട്ട് നടക്കാൻ കഴിയാതായ ആളാണ് മണി. തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് എന്ന ഇയാളുടെ സ്വപ്നത്തിന് പൂർണ്ണത നൽകിയിരിക്കുകയാണ് സിപിഐ എം.

മണിയുടെ തുടർ സംരക്ഷണം ഉറപ്പാക്കി സ്വന്തമായി വീടില്ലാത്ത സഹോദരി പുഷ്പ ടോമിയ്ക്കും ‌ഭർത്താവിനും മൂന്നു കുട്ടികൾക്കുമാണ് സിപിഐ എം വീട് നിർമ്മിച്ച് നൽകിയത്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പുതിയ വീടിന്റെ താക്കോൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മണിക്ക് കൈമാറി.

വാഴൂർ ഏരിയാ കമ്മിറ്റിയംഗം ഐ എസ് രാമചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങായ പി എൻ പ്രഭാകരൻ, അഡ്വ.ഗിരീഷ് എസ് നായർ, വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ, പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ സേതുനാഥ്, ലോക്കൽ കമ്മിറ്റിയംഗം കെ റ്റി സുരേഷ് എന്നിവർ സംസാരിച്ചു.