കാഞ്ഞിരപ്പള്ളി ചെങ്കടലായി ..സി പി എം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

കാഞ്ഞിരപ്പള്ളി ചെങ്കടലായി ..സി പി എം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ചെങ്കടലായി .. മൂന്ന് ദിവസക്കാലമായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വെച്ച് നടക്കുന്ന സി പി എം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല ബഹുജന റാലിയോടെ സമാപനം.

ശനിയാഴ്ച്ച ലോക്കലിലെ എട്ട് കേന്ദ്രങ്ങളിൽ നിന്നുമാരംഭിച്ച കൊടി-കൊടിമര- കപ്പി കയർ – ബാനർ ജാഥകൾ പേട്ട കവലയിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗം ഡോ: എം.എ.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരി വി.പി.ഇബ്രാഹിം അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം വി.പി.ഇസ്മായിൽ, ഏരിയാ സെക്രട്ടറി പി.എൻ.പ്രഭാകരൻ, ലോക്കൽ സെക്രട്ടറി ഷമീം അഹമ്മദ്, വി.എൻ.രാജേഷ്, എം.എ.റിബിൻ ഷാ എന്നിവർ പ്രസംഗിച്ചു.

ഞായറാഴ്ച്ച നടന്ന പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു.വി.എൻ.രാജേഷ്, ഷക്കീലാ നസീർ, കെ.എം.ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.വി.പി.ഇസ്മായിൽ, കെ.രാജേഷ്, എസ്.ഷാജി, തങ്കമ്മ ജോർജ് കുട്ടി, കെ.എൻ.ദാമോദരൻ, വി.സജിൻ, പി.കെ.നസീർ ടി.കെ.ജയൻ എന്നിവർ പ്രസംഗിച്ചു.എം.എ.റിബിൻ ഷാ ക്രഡൻഷ്യൽ റിപ്പോർട്ടും, എൻ.സോമനാഥൻ പ്രമേയങ്ങളും അവതരിപ്പിച്ചു. സമ്മേളനം ഷമീം അഹമ്മദ് സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മറ്റിയെയും, 23 ഏരിയാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

തിങ്കളാഴ്ച്ച നടന്ന ബഹുജന റാലിയിൽ നൂറ് കണക്കിന് പ്രവർത്തകരും, ചുവപ്പ് സേനാ വാളണ്ടിയർമാരും അണിനിരന്നു.തുടർന്ന് പേട്ട കവലയിൽ നടന്ന പൊതുസമ്മേളനം സി.പി.എം കൊല്ലം ജില്ലാ കമ്മറ്റിയംഗം പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ഷക്കീലാ നസീർ അദ്ധ്യക്ഷയായി.വി.പി.ഇസ്മായിൽ, വി.പി.ഇബ്രാഹിം, ഷമീം അഹമ്മദ്, ഇ.കെ.രാജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് കൊച്ചിൻ മൻസൂറിന്റെ വയലാർ ഗാനസന്ധ്യയും നടന്നു.