പൂഞ്ഞാർ എം.എല്‍.എ യ്ക്കെതിരെ സി. പി. എം. മുണ്ടക്കയത്ത് മനുഷ്യചങ്ങല നടത്തി ( വീഡിയോ)

പൂഞ്ഞാർ എം.എല്‍.എ യ്ക്കെതിരെ സി. പി. എം. മുണ്ടക്കയത്ത് മനുഷ്യചങ്ങല നടത്തി ( വീഡിയോ)

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം പ്രദേശം വികസന മുരടിപ്പിലാണെന്നാരോപിച്ച സി. പി. എമ്മിന്റെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തു. പരാജിതനായ എം. എല്‍. എ പദവിയൊഴിയുക, പഞ്ചായത്ത് ഭരണ സമിതി നാടിനാപത്ത് എന്നീ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രതിഷേധത്തില്‍ സി. പി. എം. ഏരിയാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗംവുമായ കെ. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

https://web.facebook.com/kanjirappallykplynews/videos/2019115948344023/

ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനമാരംഭിക്കുക, സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക. മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുക. ടൗണില്‍ രൂക്ഷമായിരിക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കുക, പഞ്ചായത്തില്‍ ലൈഫ് പദ്ധതി സര്‍വേയില്‍ നടത്തിയ ക്രമക്കേടുകള്‍ പരിഹരിക്കുക, പഞ്ചായത്ത് പ്രദേശത്തെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, കംഫര്‍ട്ട് സ്‌റ്റേഷനിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുക, എല്ലാ മേഖലകളിലും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുക, മണിമലയാറിനെ മാലിന്യമുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

സി. പി. എം ലോക്കല്‍ സെക്രട്ടറി സി. വി. അനില്‍കുമാര്‍, പി.ഷാനവാസ്, പി. എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

എം.എല്‍.എ യ്ക്കെതിരെ മുണ്ടക്കയത്ത് സി. പി. എം എമ്മിന്റെ മനുഷ്യചങ്ങല (വീഡിയോ)