സി പി ഐ എം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഞായറാഴ്ച

സി പി ഐ എം നിർമ്മിച്ച് നൽകുന്ന വീടിന്റെ   താക്കോൽദാനം  ഞായറാഴ്ച

മുണ്ടക്കയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ റസീനയ്ക്ക് സി. പി. എം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്ന് വൈകിട്ട് നാലിന് ജില്ല സെക്രട്ടറി വി. എന്‍. വാസവന്‍ നിര്‍വഹിക്കും. ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് കക്കോടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറാം വാര്‍ഷിക പ്രഭാഷണം നടത്തും.
യോഗത്തില്‍ ഏരിയ സെക്രട്ടറി കെ. രാജേഷ്, പി. എസ്. സുരേന്ദ്രന്‍, റജീന റഫീഖ്, സി. വി. അനില്‍കുമാര്‍, പി. കെ. പ്രദീപ് എന്നിവര്‍ പ്രസംഗിക്കും.