പടക്കമാണെന്നു കരുതി വഴിയിൽ കിടന്ന സാധനം എടുത്തത് പൊട്ടിത്തെറിച്ചു വിദ്യാർത്ഥിക്ക് പൊള്ളലേറ്റു; ബോംബ് സ്ക്വാഡും പോലീസും അന്വേഷണം ആരംഭിച്ചു

പടക്കമാണെന്നു കരുതി വഴിയിൽ കിടന്ന സാധനം എടുത്തത് പൊട്ടിത്തെറിച്ചു വിദ്യാർത്ഥിക്ക് പൊള്ളലേറ്റു; ബോംബ് സ്ക്വാഡും  പോലീസും അന്വേഷണം ആരംഭിച്ചു

പടക്കമാണെന്നു കരുതി വഴിയിൽ കിടന്ന സാധനം എടുത്തത് പൊട്ടിത്തെറിച്ചു വിദ്യാർത്ഥിക്ക് പൊള്ളലേറ്റു; ബോംബ് സ്ക്വാഡും പോലീസും അന്വേഷണം ആരംഭിച്ചു ..

പൊൻകുന്നം: വഴിയിൽ നിന്നും കിട്ടിയ പടക്കം പോലുള്ള ഒരു പായ്ക്കറ്റ് പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. പൊൻകുന്നം ഇരുപതാം മൈൽ അയത്തിൽ സന്തോഷിന്റെ മകൻ ശ്രീശാന്തി (14)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ 3ന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിൽ നിന്നുമാണ് ഒരു പടക്കം പോലെയുള്ള സാധനം കിട്ടിയത്. വീട്ടിലെത്തിക്കഴിഞ്ഞു് കയ്യിലിരുന്ന പായ്ക്കറ്റ് പരിശോധിക്കുന്നതിനിടയിൽ കുട്ടിയുടെ കൈയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉള്ളംകൈയ് പൊള്ളുകയും തലമുടി ചെറിയരീതിയിൽ കരിയുകയും ചെയ്തു.

ഉടൻ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു് ചികിത്സതേടി.പരിക്ക് ഗുരുതരമല്ല. വിവരം അറിഞ്ഞു് പൊൻകുന്നം ഡിവൈഎസപി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു രാത്രിയിൽ തന്നെ ബോംബ് സ്ക്വാഡും സയന്റിഫിക് ഉദ്യോഗസ്ഥരും പൊട്ടിത്തെറിച്ച പടക്കം വിശദമായി പരിശോധിച്ചു. പകൽ സമയം മുഴുവൻ വെയിൽ കൊണ്ട് ചൂടായിക്കിടന്നതാണ് പടക്കം പൊട്ടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പടക്കം ഇവിടെ എത്താൻ ഇടയായ സംഭവം പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. വിവിധ തലത്തിൽ അന്വോഷണം നടത്തുമെന്നു പോലീസ് പറഞ്ഞു.