ഗാന്ധിജയന്തി ദിനത്തിൽ മുണ്ടക്കയം ദേവയാനം ശ്മശാനം ശുചീകരിച്ചു

ഗാന്ധിജയന്തി ദിനത്തിൽ  മുണ്ടക്കയം  ദേവയാനം ശ്മശാനം ശുചീകരിച്ചു

മുണ്ടക്കയം : ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു കലാദേവി സാംസ്‌കാരിക സമിതിയും ,മൈക്കോളജി റെസിഡൻഷ്യൽ അസോസിയേഷനും ചേർന്നു മുണ്ടക്കയം വരിക്കാനി ദേവയാനം പൊതു ശ്മശാനം ശുചീകരിക്കുകയും ,പൂന്തോട്ടം നിർമിക്കുകയും ചെയ്തു .ശ്രമദാന പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിതാ രതീഷ് ഉത്ഘാടനം ചെയ്തു .

കലാദേവി ജനറൽ സെക്രെട്ടറി സിവി അനിൽകുമാർ ആമുഖ പ്രഭാക്ഷണം നടത്തി ,പ്രസിഡന്റ് സി ആർ രതീഷ് ,പഞ്ചായത്ത് മെമ്പർമാരായ ഷീബാ ഡിബെയിൻ ,ഫ്ലോറി ആന്റണി മോഹൻദാസ് ,ജയ്മോൻ എന്നിവർ ആശംസ അറിയിച്ചു .ജയൻ എ കെ, നവാസ് എ ഇ ,ജലീൽ ,കുഞ്ഞുമോൻ ,ഷാജി ,അഭിലാഷ് ,നിജാസ് ഡോൺ ,മജു ,ബിജു ,ഷാജി ടി ആർ എന്നിവർ എന്നിവർ നേതൃത്തം നൽകി

ഗാന്ധിജയന്തി ദിനത്തിൽ മുണ്ടക്കയം ദേവയാനം ശ്മശാനം ശുചീകരിച്ചു