ജീവിതത്തിൽ പരാജയപെട്ടെങ്കിലും കൃഷിയിൽ നൂറുമേനി വിളയിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി നല്ലസമറായന്‍ ആശ്രമത്തിലെ അന്തേവാസികള്‍

ജീവിതത്തിൽ പരാജയപെട്ടെങ്കിലും കൃഷിയിൽ നൂറുമേനി വിളയിച്ചുകൊണ്ട്  കാഞ്ഞിരപ്പള്ളി  നല്ലസമറായന്‍ ആശ്രമത്തിലെ അന്തേവാസികള്‍

കാഞ്ഞിരപ്പള്ളി : ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ഒറ്റ പെട്ട് പോയെങ്കിലും കൃഷിയിൽ നൂറുമേനി വിളയിച്ചുകൊണ്ട് പുളിമാവ്‌ നല്ലസമറായന്‍ ആശ്രമത്തിലെ അന്തേവാസികള്‍ ജീവിതം തിരിച്ചു പിടിക്കുന്നു .

ജീവിതത്തിന്റെ കൈപ്പുനീർ ഇനി അവര്ക്കില്ല …പുതിയ ജീവിതത്തിന്റെ പ്രത്യശയിലേക്ക് അവർ ഉറ്റു നോക്കുന്നു … അവർ സ്വന്തമായി നാട്ടു വളർത്തുന്ന ഫലവൃഷങ്ങൾ അവർക്ക് സ്വന്തം കുഞ്ഞുങ്ങൾ പോലെയാണ് … അവയെ അവർ തലോലോച്ചു , സ്നേഹം വേണ്ടുവോളം കൊടുത്തു വളർത്തുന്നു..

ആശ്രമത്തിൽ താമസിക്കുന്ന 145 അന്തേവാസികള്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും ഒരു കുടുംബത്തിലെ സഹോദരിമാരെ പോലെ അവിടെ കഴിയുന്നു

വിഷത്തിൽ മുങ്ങി മറുനാട്ടിൽ നിന്നും എത്തുന്ന പച്ചകറികളും പഴങ്ങളും കഴിക്കുവാൻ വിധിക്കപെട്ട നാട്ടുകാർക്ക് ഇവരുടെ സേവനം വളരെ വിലപെട്ടതാണ്.

4-web-nalla-samayaran-vilaveduppu

ഒരേക്കര്‍ കൃഷിയിടത്തില്‍ നിന്നും 4000 കിലോ കപ്പ, കുലച്ചു നില്‍ക്കുന്ന ഏത്തവാഴകള്‍ ഇരുനൂറിലധികം, പച്ചക്കറി തോട്ടത്തില്‍ നൂറുമേനി വിളഞ്ഞു നില്‍ക്കുന്നത്‌ പാവയ്‌ക്കയും, വെണ്ടക്കയും, കോവക്കയും, പയറും മുതല്‍ വഴുതനയും, കൂര്‍ക്കയും, മഞ്ഞളും, മുളകും വരെ. തീര്‍ന്നില്ല… സപ്പോട്ട, റന്പൂട്ടാന്‍, മാങ്കോസ്‌റ്റിന്‍, ഞാവല്‍, പീച്ചി, ചാന്പ, മാതള നാരകം, പേരയ്‌ക്ക…. തുടങ്ങി മുപ്പതോളം ഫലവൃക്ഷങ്ങള്‍ വിളഞ്ഞ്‌ നില്‍ക്കുന്ന കൃഷിയിടങ്ങള്‍.

2-web-nalla-samarayan-ashramamaസമൂഹത്തിന്‌ മുന്നില്‍ എന്നും മാറ്റി നിര്‍ത്തപ്പെടുന്ന അനാഥരും ഭിന്നശേഷിയുള്ളവരുമായ വനിതകള്‍ക്ക്‌ സ്വാന്തനമായി പ്രവര്‍ത്തിക്കുന്ന പുളിമാവ്‌ നല്ലസമറായന്‍ ആശ്രമത്തിലെ അന്തേവാസികളാണ്‌ മണ്ണില്‍ പൊന്നുവിളയിച്ച്‌ മാതൃകയായത്‌.

കൃഷിയിടങ്ങളിലെ മരത്തണലുകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളും, ആടും മുതല്‍ മുയലും, കോഴിയും , ഗിനിപ്പന്നിയും വരെയായി സ്വന്തം കൃഷിയിടങ്ങളെ സന്പന്നമാക്കുകയാണ്‌ ഇവര്‍.

 

തെരുവില്‍നിന്നും ആശ്രമത്തിലേക്ക്‌ കൊണ്ടുവന്നവര്‍ക്കും, മനസിന്‍റെ സമനില തെറ്റിയവര്‍ക്കുമെല്ലാം കൃഷിയിടങ്ങളും, കന്നുകാലികളും നവ്യോര്‍ജമേകുന്നു.

3-web-nalla-samarayan-ashramaamപൂര്‍ണമായും ജൈവകൃഷിയില്‍ വിളയിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ എത്തുന്ന നാട്ടുകാരെയും ആശ്രമത്തിലെ അന്തേവാസികള്‍ നിരാശപ്പെടുത്താറില്ല. ആശ്രമത്തിലെ ആവശ്യങ്ങള്‍ക്ക്‌ ശേഷം മിച്ചം വരുന്ന പാല്‍ മലനാട്‌ ഡവലപ്‌മെന്‍റ്‌ സൊസൈറ്റിക്ക്‌ എത്തിക്കുന്നു. കോഴികള്‍ മുതല്‍ മുയല്‍ വരെയുള്ളവയും അന്തേവാസികള്‍ക്ക്‌ മാനസിക ഉല്ലാസം ഏകുന്നതിനൊപ്പം വരുമാന മാര്‍ഗവുമാകുന്നു.

5-web-nalla-samarayan-vilaveduppuആശ്രമത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പിന്‌ ഡയറക്‌ടര്‍ ഫാ. റോയി വടക്കേല്‍ നേതൃത്വം നല്‍കി.

ഭിന്നശേഷിയു സാന്പത്തിക പരാധീനതകളും മൂലം മാറ്റി നിര്‍ത്തപ്പെടുന്നതും ചൂഷണത്തിന്‌ ഇരയാകുന്നതും സ്‌ത്രീകളാണ്‌ എന്ന തിരിച്ചറിവില്‍ പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശ്രമത്തില്‍ നിലവില്‍ 145 അന്തേവാസികളാണ്‌ ഉള്ളത്‌.

 

 

1-web-nalla-samarayan-ashramam

7-web-nalla-samarayan-vilaveduppu
5-web-nalla-samarayan-vilaveduppu

3-web-nalla-samarayan-ashramaam

2-web-nalla-samarayan-ashramama

4-web-nalla-samayaran-vilaveduppu