മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് … സ്വന്തമായി കൃഷിയിടം ഇല്ലാത്തതിനാൽ അമ്മിക്കോടൻ വീട്ടിൽ മൊയ്ദീൻക്കുട്ടി കൃഷി ചെയ്യുവാൻ പെരുവഴിയിലെക്കിറങ്ങി …

മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് … സ്വന്തമായി കൃഷിയിടം ഇല്ലാത്തതിനാൽ  അമ്മിക്കോടൻ വീട്ടിൽ മൊയ്ദീൻക്കുട്ടി കൃഷി ചെയ്യുവാൻ  പെരുവഴിയിലെക്കിറങ്ങി  …

കാഞ്ഞിരപ്പള്ളി: വില്ലണി അമ്മിക്കോടൻ വീട്ടിൽ മൊയ്ദീൻക്കുട്ടിയാണ് വഴിയോര കൃഷിയിൽ പുതിയ മാതൃകയാകുന്നത്.

നീർക്കെട്ട് മാറുവാനായി വ്യായാമം ചെയ്യുവാൻ വേണ്ടി റോഡിൽ കൂടി ദിവസവും മൊയ്ദീൻക്കുട്ടി നടക്കുന്നതിനിടയിലാണ് കൃഷിയിലേക്ക് ആകർഷിക്കപെട്ടത് . അഞ്ചര സെൻറ് സ്ഥലവും വീടും ഉള്ള മൊയ്ദീൻക്കുട്ടിക്ക് വീടിൻറെ പരിസരത്ത് കൃഷി ചെയ്യുവാൻ സ്ഥലം ഇല്ലാത്തതു കൊണ്ടാണ് പൊതു റോഡിൻറെ ഇരുവശങ്ങളിലായി കൃഷി ആരംഭിച്ചത്.

കഴിഞ്ഞ ജൂലൈ മാസം മുതലാണ്‌ വില്ലണി മൈത്രി നഗറിലേക്കുള്ള റോഡിൻറെ ഇരുവശത്തുമായി അദ്ദേഹം കൃഷി തുടങ്ങിയത്. കാട് പിടിച്ച് കിടന്നിരുന്ന സ്ഥലം ഇദേഹം ഒറ്റയ്ക്ക് കൃഷിക്ക് അനുയോജ്യമായി പാകപ്പെടുത്തുകയായിരുന്നു. ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ജോലിക്ക് വേണ്ടി ഇദ്ദേഹം ചിലവഴിക്കാറുണ്ട്. കപ്പ, വെണ്ട , ഇഞ്ചി, ചീനി തുടങ്ങിയ വിളകലാണ് പ്രധാനമായും ഇദ്ദേഹം കൃഷി ചെയ്യുന്നത്. വീട്ടിലേക്കു ആവശ്യത്തിനുള്ള പച്ചക്കറികൾ അദ്ദേഹം പൊതുവഴിയിൽ കൃഷി ചെയ്തു ഉണ്ടാക്കുന്നുണ്ട് .

2-web-vazhiyora-krishi

3-web-vazhiyora-krishi

5-web-vazhiyora-krishi

1-web-vazhiyora-krishi