ശക്തമായ കാറ്റും മഴയും കാഞ്ഞിരപ്പള്ളി മേഖലയില്‍ നാശം വിതച്ചു.

ശക്തമായ കാറ്റും മഴയും കാഞ്ഞിരപ്പള്ളി മേഖലയില്‍ നാശം വിതച്ചു.

കാഞ്ഞിരപ്പള്ളി : ശക്തമായ കാറ്റും മഴയും കാഞ്ഞിരപ്പള്ളി മേഖലയില്‍ നാശം വിതച്ചു. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ദേശിയ പാത 183ല്‍ പാറത്തോട് പഞ്ചായത്ത് ഒഫീസിന് മുന്‍പില്‍ റോഡിന് കുറുകെ തേക്ക് മരം ഒടിഞ്ഞ് വീണ് ഇരുവശങ്ങൡലേക്കുമുള്ള ഗാതഗതം മുടങ്ങി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി ഒരുമണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കപ്പാട് മൂഴിക്കാട് പറപ്പള്ളില്‍ രാമകൃഷ്ണന്‍ നായരുടെ വീടിന് മുകളിലേക്ക് റബ്ബര്‍ ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.