കോരുത്തോട് മേഖലയിൽ ശക്തമായ കാറ്റ് ; നിരവധി വീടുകൾ തകർന്നു, വ്യാ​പ​ക കൃ​ഷിനാ​ശ​വും

കോരുത്തോട് മേഖലയിൽ ശക്തമായ കാറ്റ് ; നിരവധി വീടുകൾ തകർന്നു, വ്യാ​പ​ക കൃ​ഷിനാ​ശ​വും

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് പഞ്ചായത്തിലെ കോരുത്തോട് ,504 ,മടുക്ക ,പനക്കച്ചിറ മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശവും നിരവധി വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.

കോരുത്തോട് കുഴിപ്പാല ജൂബി ,വളയത്തിൽ സൈമൺ ,വെള്ള മറ്റത്തിൽ റെജി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടായിരികുന്നത് .വാഴ, കപ്പ എന്നീ കൃഷികളും റബ്ബർ തേക്ക് മരങ്ങൾ കടപുഴകിയുമാണ് നാശനഷ്ടണൾ ഉണ്ടായിരിക്കുന്നത്. കണ്ടംകയം ശ്രീധരൻ മുളയോലിൽ ,ഷാന്റി കണ്ടത്തിൽ എന്നിവരുടെ വീടിന് മുകളിലേയ്ക്ക് മരങ്ങൾ കടപുഴകി വീണ് ഭാഗികമായി തകർന്നു .പനക്കച്ചിറ താഴെ പുത്തൻപുരക്കൽ കുഞ്ഞമ്മയുടെ വീടിന്റെ മുകളിൽ മരം കടപുഴകി വീണ് വീട് പൂർണ്ണമായി തകർന്നു.