പൊൻകുന്നത്ത് ശിവരാത്രിവേദിയിൽ നർത്തകിയായി ആസ്വാദക മനംകവർന്ന് സബ് ജഡ്ജ് റോഷൻ തോമസ്

പൊൻകുന്നത്ത്  ശിവരാത്രിവേദിയിൽ നർത്തകിയായി ആസ്വാദക മനംകവർന്ന്  സബ് ജഡ്ജ് റോഷൻ തോമസ്


പൊൻകുന്നം: പൊൻകുന്നം ഗുരുദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവേദിയിലെ അരങ്ങിൽ തൊടുപുഴ സെഷൻസ് കോടതിയിലെ സബ് ജഡ്ജ്‌ റോഷൻ തോമസ് അവതരിപ്പിച്ച നൃത്തം ആസ്വാദകപ്രശംസ പിടിച്ചുപറ്റി .

കഴിഞ്ഞ വർഷം കാഞ്ഞിരപ്പള്ളി കോടതിയിൽ മജിസ്‌ട്രേറ്റ്‌ ആയിരിക്കേ ഇതേ വേദിയിൽ ശിവരാത്രിക്ക് അരങ്ങേറ്റം കുറിച്ചതാണ് ഇവർ. കലാജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഉയരങ്ങളിലെത്തി ഒരേപോലെ തിളങ്ങുന്ന റോഷൻ തോമസിനൊപ്പം പൂർണ പിന്തുണയുമായി ഭർത്താവ് കുറവിലങ്ങാട് നിധീരിക്കൽ ജോണി ജോസ് നിധീരിയും ഒപ്പമുണ്ട്. . വിദ്യാർത്ഥികളായ ജോസഫ് ജോൺ നിധീരി, തോമസ് ജോൺ നിധീരി എന്നിവരാണ് മക്കൾ.

ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിൽ നൃത്താഭ്യസനത്തിന് നേരം കണ്ടെത്തിയ റോഷൻ തോമസിന് പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിലെ രുക്മിണി ലാലാണ് ഗുരുനാഥയായത്.