പൊന്‍കുന്നത്ത് ദേശീയപാതയിൽ നടുവൊടിക്കും അപകടക്കുഴികള്‍..( വീഡിയോ )

പൊന്‍കുന്നത്ത് ദേശീയപാതയിൽ  നടുവൊടിക്കും അപകടക്കുഴികള്‍..( വീഡിയോ )

പൊന്‍കുന്നത്ത് ദേശീയപാതയിൽ നടുവൊടിക്കും അപകടക്കുഴികള്‍

പൊന്‍കുന്നം : ദേശീയപാതയിൽ കൂടി പൊൻകുന്നം ടൗണിലേക്ക് പ്രവേശിക്കുബോൾ വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ നടുവൊടിയും തീർച്ച, വാഹനത്തിന്റെയും യാത്രക്കാരുടെയും .. കെ.വി.എം.എസ്.കവലയിലെ വലിയ കുഴികള്‍ വാഹന യാത്രക്കാരുടെ പേടിസ്വപ്നമായി തീർന്നിരിക്കുന്നു.

തൊട്ടുമുന്പിലെ വലിയ കുഴികണ്ടു വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ നിർത്തുകയോ വെട്ടിക്കുകയോ ചെയ്യുമ്പോൾ അപകടസാധ്യത കൂടുകയാണ് . കുഴി ഒഴിഞ്ഞു പോകുവാൻ വാഹനങ്ങൾ ശ്രമിക്കുമ്പോൾ ഗതാഗത കുരുക്കുകൾ പതിവായിരിക്കുന്നു .

കാല്‍നടയാത്രക്കാര്‍ക്കും കുഴി വിനയാകുന്നുണ്ട്. മഴയില്‍ വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ കുഴിയുണ്ടെന്നറിയാതെ അപകടത്തില്‍ പെടുന്നുണ്ട്. എത്രയും പെട്ടെന്ന് അധികാരികൾ കുഴികൾ അടച്ചു റോഡ് സുഗമമായ ഗതാഗതയോഗ്യമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും ഒറ്റസ്വരത്തിൽ ആവശ്യപെടുന്നു..

നടുവൊടിക്കും കുഴികൾ ദേശീയപാതയിൽ
വീഡിയോ കാണുക ..