ഭാഗ്യത്തിന്റെ അകമ്പടിയോടെ ഡയോണി പഞ്ചായത്ത് പ്രസിഡന്റായി..ഒരംഗം മാത്രമുള്ള കേരളാകോൺഗ്രസ് ഇനി ഭരണചക്രം തിരിക്കും

ഭാഗ്യത്തിന്റെ അകമ്പടിയോടെ ഡയോണി പഞ്ചായത്ത്  പ്രസിഡന്റായി..ഒരംഗം മാത്രമുള്ള കേരളാകോൺഗ്രസ്  ഇനി ഭരണചക്രം തിരിക്കും

മണിമല : വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍െറ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ പഞ്ചായത്തിൽ ഒരംഗം മാത്രമുള്ള കേരളാകോൺഗ്രസ് (എം) ന്റെ പ്രതിനിധി ഡയോണി ബൈജു ഭാഗ്യത്തിന്റെ അകമ്പടിയോടെ അപ്രതീക്ഷിതമായി വിജയിച്ചു . എതിർ സ്ഥാനാർത്ഥിയായി വന്ന കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍െറ് സ്ഥാനാര്‍ത്ഥിയെ ബിജെപി പിന്തുണച്ചുവെങ്കിലും പ്രഡിഡന്റ് സ്ഥാനം വഴുതിപ്പോയി.

13 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അഞ്ചും ബി.ജെ.പിയ്ക്കു രണ്ടും കോണ്‍ഗ്രസിന് സ്വതന്ത്ര അംഗം ഉള്‍പ്പെടെ അഞ്ചും കേരളാകോണ്‍ഗ്രസിന് ഒരംഗവുമാണുള്ളത് . കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍െറ് സ്ഥാനാര്‍ത്ഥിയായ റോസമ്മ കോയിപ്പുറത്തെ ബിജെപി പിന്തുണച്ചതോടെ ആറിനെതിരെ ഏഴ് വോട്ടുകൾക്ക് വിജയം ഉറപ്പിച്ചിരുന്നതാണ് . പാര്‍ട്ടി ഓഫീസ് കോൺഗ്രസ് അണികളെക്കൊണ്ട് രാവിലെ തന്നെ നിറഞ്ഞിരുന്നു . വിജയം ആഘോഷിക്കുവാൻ അവർ എല്ലാവിധ തയ്യാറെടുപ്പുകളോടെയാണ് വന്നത് .

എന്നാൽ വോട്ടെടുപ്പിൽ മുന്‍പ്രസിഡന്‍െറും കോണ്‍ഗ്രസ് അംഗവുമായ വി.ജി. ജനാര്‍ദ്ദനനന്‍ നായരുടെ വോട്ട് അസാധുവായതോടെ റോസമ്മ കോയിപ്പുറത്തിനും ഡയോണി ബൈജുവിനും ആറു വോട്ട് വീതം ലഭിച്ചു .തുടര്‍ന്ന് നറുക്കെെടുപ്പിലൂടെയാണ് ഡയോണിക്ക് അപ്രതീക്ഷിതമായി പ്രസിഡന്‍െറ് പദവി ലഭിച്ചത് . സിപിഎെയിലെ ഷൈനി കുന്നിനി രാജിവച്ചതിിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത് .

മുന്‍ ഭരണസമിതിയില്‍ മാണി വിഭാഗത്തിലായിരുന്ന റോസമ്മ കോയിപ്പുറം ഇക്കുറി സീറ്റു ലഭിക്കാതെ വന്നതോടെ സ്വതന്ത്രയായി മല്‍സരിച്ച് വിജയിക്കുകയായിരുന്നു .പിന്നീട് കോണ്‍ഗ്രസിലെത്തിയെന്കിലും ഔദ്യോഗികമായി അംഗത്വമെടുത്തീട്ടില്ല .

ഏക കേരളാകോണ്‍ഗ്രസ് അംഗമായിരുന്നിട്ടും പ്രസിഡന്‍െറ് പദവിയിലെത്താനായതോടെ കേരളാകോണ്‍ഗ്രസിന് ഒരു പഞ്ചാത്തില്‍ കൂടി പ്രസിഡന്‍െറ് സ്ഥാനം ലഭിച്ചു .