മ്ലാവിന്‍ കുഞ്ഞിന്റെ നല്ല സമയം .. ചെന്നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ ആക്രമിച്ചു ..ഒടുവിൽ പഞ്ചായത്ത് മെംബർ രക്ഷകനായി

മ്ലാവിന്‍ കുഞ്ഞിന്റെ നല്ല സമയം .. ചെന്നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ ആക്രമിച്ചു ..ഒടുവിൽ പഞ്ചായത്ത് മെംബർ രക്ഷകനായി

എരുമേലി: അഴുതക്ക് സമീപം പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനമേഖലയില്‍നിന്ന് ചെന്നായ്ക്കൂട്ടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ ആക്രമിച്ചു ..ഒടുവിൽ പഞ്ചായത്ത് മെംബർ രക്ഷകനായി

കാട്ടിൽ വച്ച് ചെന്നായ്ക്ക്കൾ ആക്രമിച്ചപ്പോൾ മ്ലാവിന്‍ കുഞ്ഞ് രക്ഷപെടുവാൻ വേറെ മാർഗമില്ലാതെ പന്പനദിയിൽ ചാടി, നീന്തി കയറി കാളകെട്ടിയിൽ എത്തി . എന്നാൽ അവിടെ കാത്തു നിന്നത് അതിലും ഭീകരമായ ആക്രമണം .. നീന്തി കയറിയ മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ അതിക്രൂരമായി ആക്രമിച്ചു .

ജീവനും കൊണ്ട് പരക്കം പാഞ്ഞ മ്ലാവിന്‍ കുഞ്ഞ് ഒടുവിൽ സുരക്ഷിത കരങ്ങളിൽ എത്തി. തന്റെ വാർഡിലെ ജനങ്ങൾക്ക്‌ മാത്രമല്ല എല്ലാ ജീവികൾക്കും സംരക്ഷണം നല്കും എന്ന് മനസ്സില് ഉറപ്പിച്ചു പഞ്ചായത്ത് മെംബർ സതീഷ്‌ ഉറുമ്ബിൽ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി മ്ലാവിന്‍ കുഞ്ഞിന്റെ പിന്നാലെ പാഞ്ഞു . പിറകെ വരുന്നത് രക്ഷകനെന്ന് അറിയാതെ മ്ലാവിന്‍ കുഞ്ഞ് തന്നെകൊണ്ട് കഴിയുന്നത്ര വേഗത്തിൽ ജീവനും കൊണ്ട് ഓടി എങ്കിലും പഞ്ചായത്ത് മെംബറെ തോല്പ്പിക്കുവാൻ സാധിച്ചില്ല .

പിന്നാലെ ഓടി മ്ലാവിന്റെ പിൻകഴുത്തിൽ പിടികൂടിയ സതീഷ്‌ മ്ലാവിനെ കരവലയത്തിൽ ഒതുക്കി . തെരുവനയ്ക്കളെ കല്ലെറിഞ്ഞു തുരത്തുകയും ചെയ്തു . അപ്പോൾ മാത്രമാണ് പിറകെ വന്നത് ശത്രുവല്ല മിത്രമാണെന്ന് മ്ലാവിനു മനസ്സിലായത്.

എന്തായാലും ആയുസ്സ് നീട്ടികിട്ടിയ മ്ലാവിന്‍ കുഞ്ഞ് ഇപ്പോൾ സുഖമായി കാളകെട്ടി ഗാർഡ്‌ സ്റ്റേഷൻ നിൽ ഉണ്ട് ..തിരികെ വനത്തിലേക്ക് തന്നെ അയക്കുവാനുള്ള തയാറെടുപ്പിലാണ് വനപാലകർ