ആശുപത്രിയിലേക്ക് അടിയന്തിരമായി പോകവേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം

ആശുപത്രിയിലേക്ക് അടിയന്തിരമായി പോകവേ യുവതിക്ക്  ആംബുലൻസിൽ സുഖപ്രസവം


മുണ്ടക്കയം : പ്രസവവേദനയെ തുടർന്ന് അടിയന്തിരമായി വണ്ടിപ്പെരിയാറ്റിൽ നിന്നും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവന്ന യുവതി യാതക്കിടയിൽ ആംബുലൻസിനുള്ളിൽ ഒരു കുഞ്ഞിന് ജന്മം നൽകി .

യാത്രയിൽ പെരുവന്താനം ചുഴുപ്പിൽ വച്ചായിരുന്നു പ്രസംവം. ഗെവി സ്വദേശി രഞ്ജിത്തിൻ്റെ ഭാര്യ അമ്പിളി (20)യാണ്
ആൺ കുഞ്ഞിന് ജൻമം നൽകിയത്. ഗെവിയിൽ നിന്നും ജീപ്പിൽ വണ്ടിപ്പെരിയാർ ആശുപത്രിയിലെത്തിയ അമ്പിളിയെ ആംബുലൻസിൽ കാഞ്ഞിരപള്ളിയിലേക്ക് അയക്കുകയായിരുന്നു. പെരുവന്താനം ചുഴുപ്പിലെത്തിയപ്പോൾ പ്രസവ ലക്ഷണം കണ്ടതോടെ 108 ആംബുലൻസിലെ പുരുഷ നഴ്സ് അശോകൻ, ഡ്രൈവർ രജീഷ് എന്നിവർ വാഹനത്തിൽ പ്രസവ സുരക്ഷ ഒരുക്കുകയായിരുന്നു.

പെരുവന്താനം സർക്കാർ ആശുപത്രിയിൽ പ്രാഥമീക നടപടിക്കു ശേഷം അമ്മയേയും കുഞ്ഞിനേയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. .അമ്മയും കുഞ്ഞും സുഖമായി കഴിയുന്നതായി ഡോക്ടർമാർ അറിയിച്ചു