കാഞ്ഞിരപ്പള്ളിയെ വിഴുങ്ങുവാൻ കാത്തു നില്ക്കുന്ന ഡെങ്കിപ്പനിയെ പറ്റി നിങ്ങൾ ചോദിക്കുവാൻ ആഗ്രഹിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും – വീഡിയോ

കാഞ്ഞിരപ്പള്ളിയെ വിഴുങ്ങുവാൻ കാത്തു നില്ക്കുന്ന ഡെങ്കിപ്പനിയെ പറ്റി നിങ്ങൾ ചോദിക്കുവാൻ ആഗ്രഹിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും – വീഡിയോ

കാഞ്ഞിരപ്പള്ളി : കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലും മാറിമാറി വരുന്ന കാലവസ്ഥാാ വ്യതിയാനം മൂലം കാഞ്ഞിരപ്പള്ളി മേഖലയിൽ െഡങ്കിപ്പനി താണ്ഡവം ആടുകയാണ്. ഇവിടെയുള്ള റബ്ബർ കൃഷിയും കൈത കൃഷിയും മൂലം കൊതുകൾ പെറ്റു പെരുകുന്നു. പണക്കാരനെന്നോ പാവപെട്ടവനെന്നോ ഭേതമില്ലാതെ ഡെങ്കുവിന്റെ മുൻപിൽ ഇവിടുള്ള മനുഷ്യൻ നിസ്സഹായരായി പകച്ചു നില്ക്കുന്നു. ആശുപത്രികൾ പനി രോഗികളാൽ നിറഞ്ഞു കവിയുന്നു ..

2013 ൽ ആദ്യ പ്രാവശ്യം നാട്ടിൽ ഡെങ്കിപ്പനി വന്നപ്പോൾ അന്നത്തെ ആരോഗ്യ വിദഗ്ദർ കൊതുകിന്റെ ജനിതിക പഠനത്തിനു ശേഷം പറഞ്ഞിരുന്നു ഈ പനി മൂന്നു വർഷങ്ങൾ കഴിയുന്മോൾ വളരെ ശക്തമായി തിരിച്ചു വരുമെന്ന്. അതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷങ്ങൾ അടങ്ങി നിന്നിരുന്ന ഡെങ്കിപ്പനി പൂർവാധികം ശക്തിയോടെ 2016 ൽ തിരിച്ചെത്തിയിരിക്കുന്നു …

ഈ വീഡിയോയിൽ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിലെ സുപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യൻ ഡെങ്കിപ്പനിയെ പറ്റി അറിയേണ്ടതെല്ലാം വളരെ ലളിതമായും വ്യക്തമായും പറഞ്ഞു തരുന്നു … ഡെങ്കിപ്പനിയെ പറ്റി നിങ്ങൾ ചോദിക്കുവാൻ ആഗ്രഹിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഉള്ള ഈ വീഡിയോ മറക്കാതെ കാണുക ;

ഇവിടെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങൾ :-

ഡെങ്കിപ്പനി എങ്ങനെ ഉണ്ടാകുന്നു ?

ഒരു പനി ഡെങ്കിപ്പനിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം ?

ഡെങ്കിപ്പനിക്ക് എന്താണ് ചികിത്സ ?

ഡെങ്കിപ്പനി വരാതിരിക്കുവാൻ എന്തെങ്കിലും പ്രതിരോധ മരുന്നുകൾ ഉണ്ടോ ..?

ഒരിക്കൽ ഡെങ്കിപ്പനി വന്നവർക്ക് വീണ്ടും െഡങ്കിപ്പനി വന്നാൽ അത് മരണ കാരണമാകുമോ ?

ഡെങ്കിപ്പനി ചികിത്സിച്ചു ഭേതമായാൽ അതെ സീസണിൽ വീണ്ടും അയാൾക്ക് ഡെങ്കിപ്പനി വരുമോ ?

കാഞ്ഞിരപ്പള്ളി മേഖലയിൽ എന്തുകൊണ്ടാണ് ഡെങ്കിപ്പനി കൂടുതലായി കാണപ്പെടുന്നത് ?

ഡെങ്കിപ്പനിയുടെ മരുന്നിനു സൈഡ് എഫഫെക്ട്സ് ഉണ്ടോ ?

ഡെങ്കിപ്പനിയുടെ ശരിയായ ചികിത്സ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ ലഭിക്കുമോ ?

ഡെങ്കിപ്പനി പിടിച്ചാൽ അത് പൂർണമായി മാറി എന്ന് ഉറപ്പു വരുത്തുന്നത് എങ്ങനെ ?

ഡെങ്കിപ്പനി പരത്തുന്ന കൊതുകിനെ കണ്ടാൽ തിരിച്ചറിയുന്നത്‌ എങ്ങനെ ?

പപ്പായയുടെ നീര് കഴിച്ചാൽ ഡെങ്കിപ്പനി മാറുമോ ?

ഡെങ്കിപ്പനി പിടിച്ച ആളിൽ നിന്നും മറ്റുള്ളവര്ക്ക് പനി പകരുമോ ?

ഇങ്ങനെയുള്ള വിവിധ ചോദ്യങ്ങൾക്ക് കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിലെ സുപ്രണ്ട് ഡോ ബാബു സെബാസ്റ്റ്യൻ വളരെ വ്യക്തമായ മറുപടികൾ നല്കുന്നു. വീഡിയോ കാണുക ..