ദേശാഭിമാനി അറിവരങ്ങ് താലൂക്ക് തല മത്സരങ്ങൾക്കു തുടക്കമായി

കാഞ്ഞിരപ്പള്ളി : ദേശാഭിമാനി അറിവരങ്ങ് കാഞ്ഞിരപ്പള്ളി താലൂക്ക് തല മത്സരങ്ങൾ ബാല ഗായിക നിയാ പത്യാല ഉദ്ഘാടനം ചെയ്തു.
അഡ്വ: പി.ഷാനവാസ് അദ്ധ്യക്ഷനായി.

വി.പി.ഇസ്മായിൽ, പൊൻകുന്നം സെയ്ത്, ഷമീം അഹമ്മദ്, എം.എ.റിബിൻ ഷാ, ദേശാഭിമാനി അസി: മാനേജർ വി.എസ്.ഷിബു, ലേഖകൻ ഇഖ്ബാൽ ഇല്ലത്തു പറമ്പിൽ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ.പ്രഭാകരൻ സമ്മാനദാനം നിർവ്വഹിച്ചു.ജേക്കബ് ജോർജ് അദ്ധ്യക്ഷനായി. ജെയിംസ് പി സൈമൺ,ബി.ശ്രീകുമാർ, കെ.എം.രാജേഷ്, വി.എൻ.രാജേഷ് ,ആർ.ധർമ കീർത്തി, അജേഷ് എന്നിവർ സംസാരിച്ചു.