സർക്കാരിന്റെ മദ്യനയത്തിനെതിരെ ധർണ്ണ നടത്തി

സർക്കാരിന്റെ  മദ്യനയത്തിനെതിരെ ധർണ്ണ നടത്തി


കാഞ്ഞിരപ്പള്ളി: സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് കാഞ്ഞിരപ്പള്ളി സിവിൽ സ്‌റ്റേഷനു മുൻപിൽ ധർണ്ണ നടത്തി. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംയുക്ത നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ധർണ്ണ മദ്യവിരുദ്ധ പ്രവർത്തകനും കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സെക്രട്ടറിയുമായ പി.പി. അബ്ദുൾ സലാം പാറക്കൽ ഉദ്ഘാടനം ചെയ്തു.. കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പെരുനിലം, പ്രസിഡന്റ് ജോർജു കുട്ടി ആഗസ്തി, സംസ്ക്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം, മദ്യവിരുദ്ധ സമിതി സെക്രട്ടറി തോമസുകുട്ടി കുളവട്ടം തുടങ്ങിയവർ പ്രസംഗിച്ചു.