പ​ഴ​യ​പ​ള്ളി​യി​ൽ നടന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഭക്തിസാന്ദ്രമായി ( വീഡിയോ)

പ​ഴ​യ​പ​ള്ളി​യി​ൽ നടന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഭക്തിസാന്ദ്രമായി ( വീഡിയോ)

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പു തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഇപ്രാവശ്യവും ഭക്തിസാന്ദ്രമായി നടന്നു. വൈകിട്ട് ആറരയോടെ നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു. വൈകിട്ട് നടന്ന പൊന്തിഫിക്കൽ കുർബാനയ്ക്കു ശേഷം , അരുളിക്കയിൽ സ്ഥാപിച്ച ഓസ്തി കൈയിലേന്തി ഫാദർ ജോസഫ് കൊച്ചുവീട്ടിൽ പ്രദക്ഷിണം നയിച്ചു. ( വീഡിയോ കാണുക )

പ​ഴ​യ​പ​ള്ളി​യി​ൽ നടന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം

പ​ഴ​യ​പ​ള്ളി​യി​ൽ നടന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഭക്തിസാന്ദ്രമായി ( വീഡിയോ)കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പു തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഇപ്രാവശ്യവും ഭക്തിസാന്ദ്രമായി നടന്നു. വൈകിട്ട് ആറരയോടെ നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു. വൈകിട്ട് നടന്ന പൊന്തിഫിക്കൽ കുർബാനയ്ക്കു ശേഷം , അരുളിക്കയിൽ സ്ഥാപിച്ച ഓസ്തി കൈയിലേന്തി ഫാദർ ജോസഫ് കൊച്ചുവീട്ടിൽ പ്രദക്ഷിണം നയിച്ചു.for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, September 7, 2018

തി​രു​നാ​ൾ ശനിയാഴ്ച സ​മാ​പി​ക്കും. രാവിലെ മുതൽ പഴയ പള്ളിയിൽ വിശുദ്ധ കുർബാന വിവിധ സമയങ്ങളിൽ അർപ്പിക്കപ്പെട്ടിരുന്നു.

തി​രു​നാ​ൾ സ​മാ​പ​ന​ദി​വ​സ​മാ​യ ശനിയാഴ്ച രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന – റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, 8.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​റോ​ബി​ൻ​സ് മ​റ്റ​ത്തി​ൽ, 10ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, 12ന് ​മാ​താ​ക്ക​ൾ​ക്കു​വേ​ണ്ടി വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത്, 2.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​ആ​ന്‍റ​ണി കു​ഴി​പ്പി​ൽ, 3.30ന് ​ജ​പ​മാ​ല, റം​ശ, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​ജോ​ർ​ജ് ആ​ലു​ങ്ക​ൽ, ആ​റി​ന് കു​രി​ശ​ടി​ചു​റ്റി പ്ര​ദ​ക്ഷി​ണം, കൊ​ടി​യേ​റ​ക്ക്, 6.45ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന.