പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. ജോയി മാത്യു മടുക്കക്കുഴി (74) നിര്യാതനായി

പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. ജോയി മാത്യു മടുക്കക്കുഴി (74) നിര്യാതനായി

പാറത്തോട് : പ്രശസ്ത ആയുർവേദ ഡോക്ടറും മടുക്കക്കുഴി ആയൂർവേദ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ഡോ: ജോയി മാത്യു മടുക്കക്കുഴി (74) നിര്യാതനായി..ഇന്ന് വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പരേതൻ പ്രശസ്ത ആയുർവേദ വൈദ്യൻ വൈദ്യകലാനിധി എം. സി. മാത്യുവിന്റെ മകനാണ്.

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് . പരേതന്റെ ഭാര്യ മോളി ജോയി മൂലമറ്റം കളപ്പുരക്കൽ കുടുംബാംഗമാണ്.
മക്കൾ : ഡോ. റോബിൻ ജേക്കബ് ( ഡയറക്ടർ മടുക്കക്കുഴി ആയുർവേദ ), സുബിൻ ജേക്കബ് ( ഡയറക്ടർ സൺടെക്ക് റ്റെൻസ്ൽ സ്ട്രക്ക്ചർ , എറണാകുളം ), ഡോക്ടർ ജോബിൻ ജെ. മടുക്കക്കുഴി ( ഡയറക്ടർ മടുക്കക്കുഴി ആയുർവേദ ).
മരുമക്കൾ : അഞ്‍ജു റോബിൻ, വടക്കേൽ, ഭരണങ്ങാനം, സിന്ധു സുബിൻ, പുറപ്പത്താനം, മുണ്ടക്കയം, മീതു ജോബിൻ , തേനംമാക്കൽ മുണ്ടക്കയം.