പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന വളർത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു – വീഡിയോ

പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന വളർത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു – വീഡിയോ

കുളപ്പുറം : സാധാരണ പൂച്ചകളും നായകളും തമ്മിൽ കണ്ടാൽ കലഹിക്കുകയാണ് പതിവ്. രണ്ടും ഒരേ ഭക്ഷണം kitten-milked-by-dog-2ഒത്തൊരുമയോടെ ഒരുമിച്ചു കഴിക്കുന്നത് അപൂർവങ്ങളിൽ അപൂർവം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, ഒരു അനാഥയായ പൂച്ചകുട്ടിക്കു സ്നേഹത്തോടെ വാത്സല്യത്തോടെ സ്വന്തം മുലപ്പാൽ നൽകി വളർത്തുന്ന ഡയാന എന്ന വളര്‍ത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു .

കുളപ്പുറം ഈറ്റകുഴിയില്‍ തങ്കമ്മ ഭാസ്‌ക്കരന്‍ വഴിയില്‍ കിടന്നു കിട്ടിയ പൂച്ചകുട്ടിയെ വീട്ടിലെത്തിച്ചു. ആരോരുമില്ലാതിരുന്ന പൂച്ചകുട്ടി വീട്ടിലെ പെറ്റു കിടന്നിരുന്ന വളര്‍ത്തുനായയുമായി ചങ്ങാത്തത്തിലായി.

ഇപ്പോള്‍ നായയുടെ മുലപാല്‍ കുടിച്ചാണ് പൂച്ചക്കുട്ടി വളരുന്നത്. നായയാകട്ടെ തന്റെ മറ്റു കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്ന കൂട്ടത്തിൽ പൂച്ചകുട്ടിക്കും പാൽ നൽകുന്നു. കുസൃതിയായ പൂച്ചക്കുട്ടി മറ്റു പട്ടികുട്ടികളെ തള്ളി മാറ്റിയാണ് തന്റെ വളർത്തമ്മയുടെ പാൽ കുടിക്കുന്നത്.

വീഡിയോ കാണുക