എരുമേലി പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തിയാൽ പിഴ ഈടാക്കും

എരുമേലി പഞ്ചായത്ത് പരിധിയിൽ  ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തിയാൽ  പിഴ ഈടാക്കും

എരുമേലി : പഞ്ചായത്ത്‌ ലൈസൻസ് ഇല്ലാതെ നായകളെ വളർത്തുന്നവർക്കെതിരെ പിഴ ശിക്ഷ ചുമത്തുമെന്ന് മുന്നറിയിപ്പ്. ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയാൽ ലൈസൻസ് നേടുന്നത് വരെയുള്ള ഓരോ ദിവസവും 50 രൂപ അധികമായി പിഴ ഈടാക്കും. നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്താണ് ലൈസൻസ് നേടേണ്ടത്.

തെരുവ് നായകളിൽ പേവിഷബാധ പ്രകടമായതിനെ തുടർന്ന് നടപടികൾ കര്ശനമാക്കുകയാണെന്ന് പഞ്ചായത്ത് സെക്രട്ടറി പുറപ്പെടുവിച്ച നോട്ടീസിൽ അറിയിച്ചു.