തന്റെ യജമാനന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യം പൂർത്തിയാക്കി അപ്പുഎന്ന നായ ജീവൻ വെടിഞ്ഞു..

തന്റെ യജമാനന്റെ ജീവൻ രക്ഷിക്കുക എന്ന  ദൗത്യം പൂർത്തിയാക്കി അപ്പുഎന്ന  നായ  ജീവൻ വെടിഞ്ഞു..


പൊൻകുന്നം : തന്റെ യജമാനന്റെ ജീവൻ രക്ഷിക്കുവാൻ വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ വളർത്തുനായ അപ്പു കടിച്ചുമാറ്റി. പിന്നാലെ വന്ന അജേഷിന്റെ ജീവൻ രക്ഷപെട്ടപ്പോൾ സ്വന്തം വളർത്തുനായയുടെ ജീവൻ പൊലിഞ്ഞു.

ഇന്നലെ രാവിലെ ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷ്(32) അയൽവീട്ടിൽ നിന്ന് പാലുവാങ്ങാൻ ഇറങ്ങിയതാണ്. പതിവുപോലെ വളർത്തുനായ അപ്പു മുന്നിൽ നടന്നു. വഴിയിൽ പൊട്ടികിടന്നിരുന്ന വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന കമ്പി കടിച്ചുമാറ്റിയ അപ്പു തെറിച്ചുവീണു. അജേഷ് ഓടിയെത്തിയപ്പോൾ കുരച്ചുകൊണ്ട് തടഞ്ഞു. വീണ്ടും എണീറ്റ് കമ്പി കടിച്ചുമാറ്റി. ഇതിനിടെ ഷോക്കേറ്റ് നായ ചത്തു.

വീടിന് സമീപം ഇടവഴിയിലാണ് വൈദ്യുതി ലൈൻ പൊട്ടിവീണ് കിടന്നിരുന്നത്. നായ കടിച്ചുമാറ്റാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിൽ അജേഷ് ഇതിൽ ചവിട്ടുമായിരുന്നു.

കാലപ്പഴക്കം ചെന്ന കമ്പി കൂട്ടിക്കെട്ടിയ ഭാഗം പൊട്ടിവീണതായിരുന്നു. കെ.എസ്.ഇ.ബി.ജീവനക്കാരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് നായയുടെ ജഡം മാറ്റിയത്