ശബരിമല തീർഥാടക സംഘത്തിന്റെ കൂടെ വിട്ടു പിരിയാതെ കുമളി മുതൽ ഒരു നായ , തിരിച്ചു പോകുന്പോൾ തങ്ങളുടെ കൂടെ ആന്ധ്രക്ക് കൊണ്ടുപോകാൻ തീരുമാനം

ശബരിമല തീർഥാടക സംഘത്തിന്റെ കൂടെ വിട്ടു പിരിയാതെ കുമളി മുതൽ ഒരു നായ , തിരിച്ചു പോകുന്പോൾ തങ്ങളുടെ കൂടെ ആന്ധ്രക്ക് കൊണ്ടുപോകാൻ തീരുമാനം

എരുമേലി∙ ആന്ധ്രയിൽ നിന്നും വന്ന ശബരിമല തീർഥാടക സംഘത്തോടൊപ്പം കുളിയിൽ വച്ച് കൂടിയ നായ നൂറു കിലോമീറ്റർ കഴിഞ്ഞിട്ടും വിട്ടു പിരിയുന്ന ലക്ഷണമില്ല.

ഭക്ഷണം കഴിച്ചും ഉറങ്ങിയും വിശ്രമിച്ചും യാത്രയിൽ പങ്കാളിയായ നായയെ കൈയൊഴിയാൻ തീർഥാടകർ തയാറല്ല. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തുന്ന സംഘം നായയെ വീണ്ടും കാണാനിടയായാൽ നാട്ടിലേക്ക് കൊണ്ടുപോകും.

നായ കൂടെ ഇല്ലെങ്കിൽ തീവണ്ടിക്ക് നാട്ടിലേക്ക് പോകാൻ നിശ്ചയിച്ചിരിക്കുന്ന സംഘം അവൻ ഒപ്പമുണ്ടെങ്കിൽ ടാക്സി വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗുരുസ്വാമി സീനുവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഇതിനകം 1200 കിലോമീറ്റർ നടന്നുകഴിഞ്ഞു.