“ഡൊമിക്കൻ വോയിസ്” – സെന്റ്‌ ഡൊമിനിക്‌സ് കോളേജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‌ തുടക്കമായി

“ഡൊമിക്കൻ വോയിസ്” – സെന്റ്‌ ഡൊമിനിക്‌സ് കോളേജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‌  തുടക്കമായി

“ഡൊമിക്കൻ വോയിസ്” – സെന്റ്‌ ഡൊമിനിക്‌സ് കോളേജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‌ തുടക്കമായി

കാഞ്ഞിരപ്പള്ളി : വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, കോളേജിൽ പഠിച്ചിറങ്ങിയ എല്ലാവരെയും ഒരുമിച്ചു ചേർത്തുനിർത്തുക, അതിർവരമ്പുകൾ ഇല്ലാതെ ആശയവിഷ്ക്കാരം നടത്തുക, കോളേജിന്റെ പ്രവർത്തനങ്ങളെ സുതാര്യമാക്കി പൊതുജനസമക്ഷം സമർപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്, “ഡൊമിക്കൻ വോയിസ്” എന്ന പേരിൽ ഔദ്യോഗിക യൂട്യൂബ് ചാനലിന് തുടക്കമിട്ടു . കോളേജിലെ പൂർവ വിദ്യാർത്ഥിയും, മഹാത്മാ ഗാന്ധി സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. പി. ഷാനവാസ് ചാനലിന്റെ ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജിന്റെ മാനേജർ റവ ഫാദർ വർഗീസ് പരിന്തിരിക്കൽ ആശംസകൾ അർപ്പിച്ചു.

ചാനലിന്റെ പുരോഗതിക്കായി ഏവരുടെയും സഹായങ്ങളും സർഗാത്മക സംഭാവനകളും നൽകണമെന്ന് സെൻറ്. ഡൊമിനിക്‌സ് കോളേജ് പ്രിൻസിപ്പലും പ്രശസ്ത മോട്ടിവേഷൻ സ്‌പീക്കറുമായ Dr . ആൻസി ജോസഫ് അഭ്യർത്ഥിച്ചു.

ചാനൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക :