പൗരത്വ ഭേദഗതി നിയമം സമൂഹത്തിന്റെ പ്രശ്നം – ഡോ.എൻ.ജയരാജ് എം.എൽ.എ

പൗരത്വ ഭേദഗതി നിയമം സമൂഹത്തിന്റെ പ്രശ്നം – ഡോ.എൻ.ജയരാജ് എം.എൽ.എ

പൊൻകുന്നം: പ്രതിഷേധം ഉയർന്നിട്ടും പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഏകാധിപതിയെപ്പോലെ ധാർഷ്ട്യത്തോടെ പ്രധാനമന്ത്രി സംസാരിക്കുന്നത് പ്രതിഷേധാർഹവും ദു:ഖകരവുമാണെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊൻകുന്നം മുഹിയിദ്ദീൻ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ഷേധ സംഗമത്തിൽ പൊൻകുന്നം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകനും മുൻ എം.പിയുമായ അഡ്വ.തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പൊൻകുന്നം ജുമാ മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിള് മുഫ്തിതി ഷംസുദ്ദീൻ അൽകൗസരി, വിവിധ നേതാക്കളായ പ്രൊഫ.റോണി.കെ.ബേബി, വി.ജി.ലാൽ, അസീസ് ബഡായിൽ, പ്രഫുരാജ് തിരുമേനി, മുണ്ടക്കയം സോമൻ, പി.എം.സലീം, കെ.ബാലചന്ദ്രൻ ,ജമാഅത്ത് സെക്രട്ടറി റെജീഫ്.എസ്.എന്നിവർ സംസാരിച്ചു.